Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2016 11:37 PM GMT Updated On
date_range 13 Aug 2016 11:37 PM GMTരാഷ്ട്രപതിയുടെ മകള്‍ക്ക് അശ്ളീല സന്ദേശം, വിവരം പരസ്യമാക്കി പോസ്റ്റ്
text_fieldsbookmark_border
ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ അശ്ളീലസന്ദേശങ്ങളയച്ച് ശല്യം ചെയ്തയാള്‍ക്കെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും ഡല്‍ഹി കോണ്‍ഗ്രസ് വക്താവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്ത്. ഫേസ്ബുക്കിലാണ് പാര്‍ഥ മണ്ഡല് എന്നയാളുടെ സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് സഹിതം ശര്‍മിഷ്ഠ പോസ്റ്റ് ചെയ്തത്. അപരിചിതനായ ഒരാള്‍ കഴിഞ്ഞദിവസം രാത്രി മുതല്‍ തനിക്ക് അശ്ളീലസന്ദേശം അയക്കുന്നതായി ശര്‍മിഷ്ഠ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ആദ്യം ഇയാളെ അവഗണിക്കാനാണ് തീരുമാനിച്ചതെന്നും എന്നാല്‍, തന്‍െറ മൗനം മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രേരണയാകുമെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും അവര്‍ എഴുതി. ഇയാളെ ഫെയ്സ്ബുക്കില്‍ ബ്ളോക് ചെയ്തതുകൊണ്ടുമാത്രമായില്ളെന്നും പൊതുജനമധ്യത്തില്‍ തുറന്നുകാണിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയ ശര്‍മിഷ്ഠ തന്‍െറ പോസ്റ്റ് ഷെയര്‍ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. മെസേജില്‍ ഇയാളുടെ വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്. പൊലീസില്‍ പരാതിപ്പെട്ട ശര്‍മിഷ്ഠ പൊലീസിന് കിട്ടിയ പരാതികളുടെ മുന്‍ഗണനാക്രമം അനുസരിച്ച് നടപടിയെടുത്താല്‍ മതിയെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story