Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്കധീന കശ്​മീർ...

പാക്കധീന കശ്​മീർ ജമ്മുകശ്​മീരി​െൻറ ഭാഗമെന്ന്​ മോദി

text_fields
bookmark_border
പാക്കധീന കശ്​മീർ ജമ്മുകശ്​മീരി​െൻറ ഭാഗമെന്ന്​ മോദി
cancel

ന്യൂഡൽഹി: പാക്കധീന കശ്​മീർ ജമ്മുകശ്​മീരി​െൻറ ഭാഗമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇൗമേഖലയിൽ നിന്നുള്ളവരുമായി ചർച്ചതുടങ്ങിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ ​െകാലപാതകത്തെ തുടർന്ന്​ കശ്​മീരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം പരിഹരിക്കുന്നതിനെക്കുറിച്ച്​  ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.

ദേശസുരക്ഷയു​െട കാര്യത്തിൽ ഒരു വിട്ടുവീഴ്​ചയുമില്ലെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ജമ്മുകശ്​മീരിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികളുമായി മുന്നോട്ട്​പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കശ്​മീരിലേക്ക്​ സർവകക്ഷി സംഘത്തെ അയക്കേണ്ടെന്നും സംഘർഷത്തിന്​ അയവുവരുത്താൻ കശ്​മീരിലെ എല്ലാ വിഭാഗങ്ങളുമായും രാഷ്​ട്രീയ കക്ഷികളുമായും ചർച്ച നടത്താനും തീരുമാനമായി.

കശ്​മീരിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന്​ പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. പെല്ലറ്റ്​ തോക്കുകളുടെ ഉപയോഗം പിൻവലിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച്​ കശ്​മീരി ജനതയുടെ വിശ്വാസം ആർജിക്കാൻ കഴിയണമെന്നും ​പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirkashmir issueBurhan Wanikashmir clashesall party meeting
Next Story