Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഞ്ജുള ചെല്ലൂര്‍...

മഞ്ജുള ചെല്ലൂര്‍ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസാകുന്നു

text_fields
bookmark_border
മഞ്ജുള ചെല്ലൂര്‍ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസാകുന്നു
cancel
മുംബൈ: മുന്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസായി ഉടന്‍ ചുമതലയേല്‍ക്കും. ഈ മാസം അവസാനത്തോടെ അവര്‍ ബോംബെ ഹൈകോടതിയില്‍ എത്തും. നിലവില്‍ കല്‍ക്കട്ട ഹൈകോടതി ചീഫ് ജസ്റ്റിസാണിവര്‍. കല്‍ക്കട്ട ഹൈകോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായ മഞ്ജുള ചെല്ലൂര്‍ ബോംബെ ഹൈകോടതിയുടെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസാകും. 1994ല്‍ ചുമതലയേറ്റ ജസ്റ്റിസ് സുജാതാ മനോഹറാണ് ബോംബെ ഹൈകോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്. കര്‍ണാടക ഹൈകോടതിയിലെ ആദ്യ വനിതാ ജഡ്ജിയെന്ന വിശേഷണവും അവര്‍ക്കുണ്ട്. ബെല്ലാരിയില്‍ അഭിഭാഷകയായി തുടങ്ങിയ മഞ്ജുള ചെല്ലൂര്‍ 2000ത്തിലാണ് ഹൈകോടതി ജഡ്ജിയാകുന്നത്. 2011 നവംബറില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായാണ് കേരള ഹൈകോടതിയില്‍ എത്തുന്നത്. 2014 ആഗസ്റ്റ് ആറിനാണ് കല്‍ക്കട്ട ഹൈകോടതി ചീഫ് ജസ്റ്റിസായത്.
Show Full Article
TAGS:Bombay highcourt manjula chellur 
Next Story