Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദിൽ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
ഹൈദരാബാദിൽ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു
cancel

തെലങ്കാന: ഹൈദരാബാദിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. നയീം എന്നറിയപ്പെടുന്ന മുഹമ്മദ് നയിമുദീനാണ് കൊല്ലപ്പെട്ടത്. മുമ്പ് മാവോയിസ്റ്റായിരുന്ന ഇയാൾ കുറേക്കാലമായി കൊള്ളസംഘത്തിലാണ്  പ്രവർത്തിക്കുന്നത്. 1993ൽ നടന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകമടക്കം നിരവധി പ്രധാന കേസുകളിൽ ഇയാൾ പ്രതിയാണ്. പൊലീസ് കുറേക്കാലമായി ഇയാളെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു.

2005ൽ ഏറ്റുമുട്ടലിൽ മരിച്ച സൊഹ്റാബുദീൻ ശൈഖിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് നൽകിയതും ഇയാളാണെന്ന് കരുതപ്പെടുന്നു.

2007ൽ കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ടോയ് ലറ്റിൽ പോകണമെന്നാവശ്യപ്പെട്ട് പൊലീസുകാരെ കബളിപ്പിച്ചാണ്  നയീം അന്ന് രക്ഷപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story