രാജസ്ഥാനിലെ ഗോസംരക്ഷകരുടെ കൺമുന്നിൽ പശുക്കൾ ചത്തൊടുങ്ങുന്നു (വിഡിയോ)
text_fieldsജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പി സർക്കാറിന് കീഴിലുള്ള പശു സംരക്ഷണ കേന്ദ്രത്തിൽ പശുക്കൾ ചത്തൊടുങ്ങുന്നു. പട്ടിണിയും വൃത്തിയില്ലായ്മയും മൂലം രണ്ടാഴ്ചയ്ക്കുള്ളില്‍ നൂറോളം പശുക്കളാണ് ചത്തത്. സംരക്ഷണ കേന്ദ്രത്തിലെയ ജീവനക്കാർ ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാവസാനം പണിമുടക്കിയതോടെയാണ് പശുക്കൾ പട്ടിണിയിലായത്.
ഇതുവരെ 90 ഓളം പശുക്കളുടെ ജഡങ്ങള്‍ കണ്ടെടുത്തെന്ന് കേന്ദ്രത്തില്‍ സഹായത്തിനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. 8,000 ത്തോളം പശുക്കളാണ് കേന്ദ്രത്തിലുള്ളത്. 500 ഓളം പശുക്കള്‍ചത്തിട്ടുണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്ക്.
തൊഴുത്തുകളിൽ ചാണകം കുമിഞ്ഞ് കൂടിയിരിക്കുകയാണ്. ഇത് നീക്കം ചെയ്യാനോ വൃത്തിയാക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വൃത്തിഹീനമായ തൊഴുത്തിൽ കിടക്കുന്ന പശുക്കള്‍ക്ക് മാരകരോഗവും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംരക്ഷണ കേന്ദ്രത്തിലെ പശുക്കള്‍ ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാതെ മിക്കതും അവശനിലയിലായിരുന്നു.
മഴയിലും വെള്ളപ്പൊക്കത്തിലും പശുക്കള്‍ക്ക് സംരക്ഷണം നല്‍കിയിട്ടില്ല. കാലുകള്‍ ചെളിയില്‍ ആഴ്ന്നു കിടക്കുന്ന നിലയിലായിരുന്നുവെന്നും പശുക്കളുടെ ജഡം നീക്കാന്‍ ചെയ്യാനെത്തിയവര്‍ പറഞ്ഞു.
ഗോസംരക്ഷണത്തനായി മുന്നിട്ടു നില്‍ക്കുന്ന ബി.ജെ.പി എന്ത് കൊണ്ട് പശുക്കളുടെ ശോച്യാവസ്ഥ കാണുന്നില്ലെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ പാടു പെടുകയാണ് രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ. വിഷയം പുതിയ രാഷ്ട്രീയ പോരാട്ടത്തിനാണ് രാജസ്ഥാനിൽ തുടക്കം കുറിച്ചിരിക്കുന്നത്.
(വിഡിയോ കടപ്പാട്: എൻ.ഡി.ടി.വി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
