Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഹെല്‍മെറ്റില്ലെങ്കില്‍ പ്രെട്രോളില്ല’; ചട്ടം മഹാരാഷ്ട്ര പിന്‍വലിച്ചു
text_fieldsbookmark_border
മുംബൈ: ഹെല്‍മെറ്റില്ലാത്ത ബൈക്ക് യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന നയം മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പെട്രോള്‍ പമ്പ് ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണിത്. ചട്ടം പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍ പണിമുടക്കി സമരംചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ സര്‍ക്കാര്‍ നയംമാറ്റി. അതേസമയം, പെട്രോളടിക്കാന്‍ വരുമ്പോള്‍ ബൈക്ക് യാത്രക്കാരന് ഹെല്‍മറ്റില്ലെങ്കിൽ ബൈക്കിെൻറ നമ്പര്‍ ആര്‍.ടി.ഒയെ വിളിച്ചറിയിക്കണമെന്ന നിര്‍ദേശം ഗതാഗത വകുപ്പ് പ്രെട്രോള്‍ പമ്പുടമകള്‍ക്ക് നല്‍കി. ഈ നിര്‍ദേശവും സ്വീകാര്യമല്ലെന്നാണ് പ്രെട്രോള്‍ ഉടമകള്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
