Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉവൈസിയുടെ പ്രസംഗം: നടപടി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി

text_fields
bookmark_border
ഉവൈസിയുടെ പ്രസംഗം: നടപടി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന്  കോടതി
cancel

ന്യുഡല്‍ഹി: സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കിയെന്ന കുറ്റത്തിന് അറസ്റ്റിലായ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു.  ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മനിഷ് മാര്‍ക്കനാണ് ഒക്ടോബര്‍ എഴിന് റിപ്പോട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

ഡല്‍ഹിയിലെ കരാവല്‍ നഗര്‍ പൊലീസ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരനായ സ്വരാജ് ജനതാ പാര്‍ട്ടി നേതാവ് ബ്രിജേഷ് ചന്ദ് ശുക്ള, തന്‍െറ പരാതിയോടൊപ്പം ആരോപണ വിധേയനായ ഉവൈസിയുടെ പ്രസംഗത്തിന്‍െറ ശബ്ദരേഖ സമര്‍പ്പിച്ചിട്ടില്ളെന്ന് പറഞ്ഞിരുന്നു.

മാര്‍ച്ച് 13 ന് ഉവൈസി നടത്തിയ പ്രസംഗത്തില്‍ ‘എന്നെ ആരെങ്കിലും കത്തിമുനയില്‍ നിര്‍ത്തിയാല്‍ പോലും ഭാരത് മാതാ കി ജയ് എന്നു വിളിക്കില്ല’ എന്ന് പറഞ്ഞുവെന്നും ഉവൈസിയുടെ സംസാരശൈലിയും പ്രതികരണവും കേള്‍ക്കുന്നവരില്‍ ശത്രുതയും വിഭാഗിയതയും സൃഷ്ടിക്കുമെന്നുമായിരുന്നു പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story