Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിൽ പ്രശ്​നം...

തൊഴിൽ പ്രശ്​നം പരിഹരിക്കാൻ സൗദിയുടെ പൂർണ പിന്തുണ

text_fields
bookmark_border
തൊഴിൽ പ്രശ്​നം പരിഹരിക്കാൻ സൗദിയുടെ പൂർണ പിന്തുണ
cancel

റിയാദ്​: തൊഴിൽ ​പ്രശ്​നത്തിൽ അകപ്പെട്ട തൊഴിലാളികളെ സൗദി സർക്കാറി​െൻറ ചെലവിൽ നാട്ടിലെത്തിക്കുമെന്ന്​  വിദേശകാര്യ സഹമ​ന്ത്രി വി.കെ സിങ്​. ഗൾഫ്​ മാധ്യമത്തിന്​ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​. സേവന ആനുകൂല്യം ലഭിക്കുന്നതിന്​ സൗദി സർക്കാറി​െൻറ ചെലവിൽ നിയമസഹായം നൽകും. വ​ളരെ ചെറിയ ഒരു വിഭാഗത്തിനാണ്​ തൊഴിൽ പ്രശ്​നം ഉണ്ടായത്​. അത്​ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പെരുപ്പിച്ചു കാണിക്കുകയായിരു​ന്നു ഇത്തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്ന്​ മാധ്യമങ്ങൾ വിട്ടു നിൽക്കണമെന്നും തൊഴിലാളകളുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ സൗദി സർക്കാർ സന്നദ്ധമാണെന്ന്​ സൗദി ഭരണകൂടം അറിയിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. കമ്പനി മാറാൻ ഉ​ദ്ദേശിക്കുന്നവർക്ക്​ അതിനുള്ള സൗക​ര്യം സൗദി സർക്കാർ നൽകുമെന്നും മന്ത്രി വ്യക്​തമാക്കി.

തൊഴിലാളികൾക്ക്​ നിയമസഹായം ആവശ്യമെങ്കിൽ അഭിഭാഷകരെ ഏ​ർപ്പെടുത്തും. നാട്ടിലേക്ക്​ പോകുന്നവർക്ക്​ നിയ​മപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അത്​ എംബസി വഴി എത്തിക്കുമെന്ന്​ ഇന്ത്യൻ അംബാസിഡർ അഹ്​മദ്​ ജാവേദ്​ അറിയിച്ചു. റിയാദിൽ കേന്ദ്രമ​ന്ത്രിയും ​സൗദി തൊഴിൽ മന്ത്രി ഡോ. മുസർറജ് ഹഖബാനിയുമായി  നടന്ന ചർച്ചയിലാണ്​ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്​.

ബുധനാഴ്​ച​ പ്രദേശിക സമയം രണ്ട്​ മണിക്കാണ്​ വി.കെ സിങ്​ സൗദിയിലെത്തിയത്​. ഡി.സി.എം ഹേമന്ദ്​ കൊട്ടൽവാർ, ഇന്ത്യൻ എംബസി വെൽഫെയർ വിങ്​ ഫസ്​റ്റ്​ സെക്രട്ടറി അനിൽ നൊട്ടിയാൽ തുടങ്ങിയവരും ചർച്ചയിൽ സന്നിഹിതരായിരുന്നു.

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vk singhsaudi labours
Next Story