ഹിലരിയുടെ വിജയത്തിന് പിന്നില്‍ ജയലളിതയെന്ന് എ.ഐ.എ.ഡി.എം.കെ എം.എല്‍.എ
text_fieldsചെന്നൈ : അമേരിക്കന്‍ പ്രസിഡൻറ് സ്ഥാനാര്‍ഥി ഹിലരി ക്ലിൻറൺ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയില്‍നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് എ.ഐ.എ.ഡി.എം.കെ നിയമസഭാംഗം. കൂനൂര്‍ എം.എല്‍.എ എ രാമുവാണ് ജയലളിതക്ക് സ്തുതിച്ച് രംഗെത്തത്തിയത്.
2011ല്‍ ഹിലരിയും ജയലളിതയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ഹിലരിക്കു പ്രചോദനമായതെന്നാണ് എം.എല്‍.എ.യുടെ വാദം. ഹിലരി അമ്മയുടെ വ്യക്തിത്വം മനസിലാക്കി. അമ്മയുടെ ദൃഢനിശ്ചയത്തിലും പ്രേരണയിലുമാണ് ഹിലരി മുന്നേറുന്നത്. ജയലളിതയുമായുള്ള കൂടിക്കാഴ്ചക്കുശേഷം വളരെ സന്തോഷത്തോടെയാണ് ഹിലരി നാട്ടിലേക്കു മടങ്ങിയതെന്നും എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു.
ആ കൂടിക്കാഴ്ചയുടെ ചരിത്രപരമായ പ്രാധാന്യം ഇന്ന് ലോകം ആഘോഷിക്കുകയാണ്. അമ്മയുടെ വ്യക്തിത്വം ഹിലരി മനസിലാക്കുകയായിരുന്നു. ഇംഗ്ലീഷിലുള്ള അമ്മയുടെ പ്രാവീണ്യം അവരെ അത്ഭുതപ്പെടുത്തിയെന്നും എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
