വിവാദ പ്രസംഗം: കോടിയേരിക്ക് യെച്ചൂരിയുടെ പിന്തുണ
text_fieldsന്യൂഡല്‍ഹി: പാടത്ത് പണിതാല്‍ വരമ്പത്ത് കൂലിയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിയേരി പറഞ്ഞത് പാര്‍ട്ടിക്കുനേരെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കുമെന്ന് മാത്രമാണ്. അത് സ്വാഭാവികവുമാണ്.
ആരെയും കടന്നാക്രമിക്കാന്‍ കോടിയേരി ആഹ്വാനം ചെയ്തിട്ടില്ല. ആക്രമണത്തിന് ഇരയാകുമ്പോള്‍ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആക്രമിക്കാന്‍ വന്നാല്‍ പ്രതിരോധിക്കുമെന്നു പറയുന്നതും ആക്രമിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. സ്വയം പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്നും യെച്ചൂരി പറഞ്ഞു. പശ്ചിമബംഗാളില്‍ സി.പി.എമ്മിനു നേരെയുണ്ടാകുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇടത് എം.പിമാര്‍ പാര്‍ലമെന്‍റ് കവാടത്തില്‍ ധര്‍ണ നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
