ആനന്ദിബെന്‍ ബലിയാട് –രാഹുല്‍ ഗാന്ധി
text_fieldsന്യൂഡല്‍ഹി: ഗുജറാത്തില്‍ ആനന്ദിബെന്നിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെപ്പിച്ച് പ്രതിസന്ധിയില്‍നിന്ന് തലയൂരാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്ന നിരീക്ഷണങ്ങള്‍ക്ക് ശക്തിപകര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.
13 വര്‍ഷമായി നരേന്ദ്ര മോദിയുടെ കൈപ്പിടിയില്‍ ഒതുങ്ങിനില്‍ക്കുന്ന ഗുജറാത്ത് ഭരണത്തിലുണ്ടായ പിഴവുകള്‍ക്ക് ആനന്ദിബെന്നിനെ ബലിയാടാക്കുകയാണ് ബി.ജെ.പി ചെയ്തതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഇപ്പോള്‍ പലവിധ വിഷയങ്ങളില്‍ ഗുജറാത്ത് കത്തുന്നതിന് ഉത്തരവാദിത്തം നരേന്ദ്ര മോദിക്കാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷമായി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ആനന്ദിബെന്നിന്‍െറ തലയില്‍ എല്ലാ കുറ്റവും കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
75 തികയുന്ന തനിക്കു പകരം, അടുത്ത തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ നയിക്കാന്‍ പറ്റിയൊരു നേതാവിനുവേണ്ടി സ്വയം വഴിമാറുന്നുവെന്ന വിശദീകരണത്തോടെയാണ് ആനന്ദിബെന്‍ കഴിഞ്ഞ ദിവസം രാജി സന്നദ്ധത പ്രഖ്യാപിച്ചത്. 2017ല്‍ ബി.ജെ.പി തോല്‍ക്കാന്‍ പോകുന്നെന്ന വ്യക്തമായ സന്ദേശമാണ് രാജിയില്‍ പ്രതിഫലിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
