റോഡ് ഷോക്കിടെ ദേഹാസ്വാസ്ഥ്യം; സോണിയ ഡൽഹിയിലേക്ക് മടങ്ങി
text_fieldsആഗ്ര:ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍്റെ റോഡ്ഷോക്കിടെ സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംഘടിപ്പിച്ച റോഡ്ഷോക്കിടെയാണ് സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതിനെ തുടർന്ന് സോണിയ പരിപാടി വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക് മടങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിൽ വെച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് സോണിയക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് ഇംഗ്ളീഷിയ ഗല്ലിയിലെ പ്രസംഗവും വിശ്വസനാഥ് ക്ഷേത്ര ദർശനവും സോണിയ റദ്ദാക്കി.
തിങ്കളാഴ്ച രാവിലെ നഗരത്തില്‍ എത്തിയപ്പോള്‍ മുതല്‍ സോണിയക്ക് വൈറല്‍ പനി ഉണ്ടായിരുന്നു. എന്നാല്‍, പ്രകടനവുമായി മുന്നോട്ടുപോകാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നുവെന്നും പാര്‍ട്ടി അറിയിച്ചു.
പതിനായിരം ബൈക്കുകളുടെയും നിരവധി കാറുകളുടെയും അകമ്പടിയോടെ സര്‍ക്യൂട്ട് ഹൗസ് മുതല്‍ ഇംഗ്ളീഷിയ ലൈന്‍വരെ നടത്തിയ എട്ടു കിലോമീറ്റര്‍ റാലിയില്‍ പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്നു. നഗരത്തിലെ എല്ലാ ഇടവഴികളും പാര്‍ട്ടി പ്രവര്‍ത്തകരാല്‍ നിറഞ്ഞു. തുറന്ന ജീപ്പില്‍ സഞ്ചരിച്ചാണ് സോണിയ ഗാന്ധി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. ഇടക്ക് പലപ്രാവശ്യം വാഹനത്തില്‍ നിന്നിറങ്ങി അവര്‍ ആള്‍ക്കൂട്ടത്തിലേക്ക് ചെന്നു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഷീല ദീക്ഷിത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍, മുതിര്‍ന്ന നേതാക്കളായ പ്രമോദ് തിവാരി, സഞ്ജയ് സിങ് തുടങ്ങിയവര്‍ സോണിയയെ അനുഗമിച്ചു.
അംബേദ്കര്‍ പ്രതിമയില്‍ ഹാരമണിയിച്ചശേഷമാണ് സോണിയ റാലിക്ക് തുടക്കമിട്ടത്. റാലി കടന്നുപോയ സ്ഥലങ്ങളിലെല്ലാം തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ അവരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. 27 വര്‍ഷം മുമ്പാണ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കി ‘27 വര്‍ഷം, അത്രയും കാലത്തെ ദുരിതം’ എന്നെഴുതിയ നിരവധി മിനി ട്രക്കുകളും സോണിയയുടെ വാഹനത്തിന് അകമ്പടി സേവിച്ചു. ഇത്തവണ സംസ്ഥാനത്ത് അദ്ഭുതം സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജ് ബബ്ബര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മുമ്പും അതുണ്ടായിട്ടുണ്ട്. 2014ല്‍ തങ്ങളുടെ എതിരാളികള്‍ക്ക് അത് സംഭവിച്ചു. ഇത്തവണ ഞങ്ങള്‍ക്കായിരിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് സോണിയ അദ്ദേഹത്തിന്‍െറ പാര്‍ലമെന്‍റ് മണ്ഡലമായ വാരാണസിയിലത്തെുന്നത്. മോദി രണ്ടുവര്‍ഷമായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്‍െറ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേരത്തേതന്നെ ഇവിടെ പ്രചാരണം തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ആകെ 403 നിയമസഭാ മണ്ഡലങ്ങളില്‍ 160ഉം സ്ഥിതി ചെയ്യുന്നത് വാരാണസി ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശ് ഭാഗത്താണ്. കോണ്‍ഗ്രസിന് നിലവില്‍ യു.പി നിയമസഭയില്‍ 28 എം.എല്‍.എമാരാണുള്ളത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമത്തേി, റായ്ബറേലി മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.
സംസ്ഥാനത്തെ ആകെ 80 ലോക്സഭാ സീറ്റുകളില്‍ 71ഉം ബി.ജെ.പിക്കായിരുന്നു. ഈ വിജയം ആവര്‍ത്തിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിര്‍ണായകമായിരിക്കും. 2011ലെ തെരഞ്ഞെടുപ്പില്‍ മോദിക്കും തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും വിജയം സമ്മാനിച്ചെന്ന് വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് ഇത്തവണ കോണ്‍ഗ്രസിന്‍െറ യു.പി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. ഷീല ദീക്ഷിത്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും രാജ് ബബ്ബാറിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതും കിഷോറിന്‍െറ ബുദ്ധിയായാണ് വിലയിരുത്തുന്നത്.
അതേസമയം സംസ്ഥാനം ഇപ്പോള്‍തന്നെ കോണ്‍ഗ്രസ് മുക്തമാണെന്നും ഒരു റോഡ്ഷോയും അവരെ തെരഞ്ഞെടുപ്പില്‍ തുണക്കില്ളെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
