Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഴയ ഡീസല്‍ വാഹനങ്ങള്‍...

പഴയ ഡീസല്‍ വാഹനങ്ങള്‍ നശിപ്പിച്ചാല്‍ മാത്രം പുതിയ രജിസ്ട്രേഷന്‍

text_fields
bookmark_border
പഴയ ഡീസല്‍ വാഹനങ്ങള്‍ നശിപ്പിച്ചാല്‍ മാത്രം പുതിയ രജിസ്ട്രേഷന്‍
cancel


ന്യൂഡല്‍ഹി: പഴയ ഡീസല്‍ വാഹനങ്ങള്‍ നശിപ്പിച്ചാല്‍ മാത്രം പുതിയത് രജിസ്റ്റര്‍ ചെയ്ത് നല്‍കിയാല്‍ മതിയെന്ന് ഡല്‍ഹി ഗതാഗത വകുപ്പിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഉത്തര ഡല്‍ഹി നഗരസഭ 10 പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി തേടിയപ്പോഴാണ് ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ ഈ നിര്‍ദേശം നല്‍കിയത്. പഴയ ഒമ്പതു വാഹനങ്ങള്‍ നശിപ്പിച്ചതിന്‍െറ ഫോട്ടോകള്‍ ഹാജരാക്കിയാല്‍ മാത്രമേ പുതിയ 10 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാവൂ എന്നാണ് ഗതാഗത വകുപ്പിനോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടത്. അന്തരീക്ഷ മലിനീകരണംമൂലം,  പുതിയതും 10 വര്‍ഷം കഴിഞ്ഞതുമായ ഡീസല്‍ വാഹനങ്ങളുടെ  രജിസ്ട്രേഷന്‍  കഴിഞ്ഞവര്‍ഷം മുതല്‍ ഡല്‍ഹിയില്‍ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. ഡീസല്‍ എസ്.യു.വികളുടെയും 2000 സി.സിക്കു മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള കാറുകളുടെയും രജിസ്ട്രേഷന്  സുപ്രീംകോടതിയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി നഗരസഭ ഡീസല്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ട്രൈബ്യൂണലിനോട് അനുമതി ചോദിച്ചത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diesel car ban
Next Story