‘ലവ് ജിഹാദ്’ പ്രചാരണം: ഗുജറാത്തില്‍ പൊലീസ് സ്റ്റേഷന് ഉപരോധത്തില്‍ സംഘര്‍ഷം
text_fieldsസൂറത്ത്: ‘ലവ് ജിഹാദി’ന്‍െറ പേരില്‍ വ്യാജ വിഡിയോ പ്രചാരണം നടത്തിയവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. സമുദായത്തെക്കുറിച്ച വ്യാജാരോപണത്തില്‍ പ്രതിഷേധിച്ച് 200ഓളം പേരാണ് ഞായറാഴ്ച രാത്രി സൂറത്തിലെ ലിമ്പായത്ത് പൊലീസ് സ്റ്റേഷന് ഉപരോധിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസ് പ്രയോഗവും നടത്തി. ലാത്തിച്ചാര്ജിനുശേഷവും പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്നാണ് ടിയര്‍ഗ്യാസ് പ്രയോഗം നടത്തിയതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ബി.എം. പര്‍മാര്‍ മാധ്യമങ്ങളെ അറിയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വിഡിയോ പ്രചാരണം നടത്തിയ നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്റ്റേഷന് ഉപരോധിച്ചവര്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വാട്സ്ആപ്പിലൂടെയാണ് വിഡിയോ പ്രചരിച്ചത്.
