കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്നു
text_fieldsശ്രീനഗര്‍: ക്രമസമാധാന പാലനത്തിന് ചില ഭാഗങ്ങളില്‍ തുടരുന്ന കര്‍ഫ്യൂവും താഴ്വരയിലെ മറ്റിടങ്ങളിലെ നിയന്ത്രണങ്ങളും തുടര്‍ച്ചയായ 24ാം ദിവസവും കശ്മീരില്‍ ജനജീവിതം ദുസ്സഹമാക്കി. ശ്രീനഗറിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലും അനന്ത്നാഗ് ടൗണിലുമാണ് കര്‍ഫ്യൂ നിലനില്‍ക്കുന്നത്. നാലോ അതിലധികമോ പേര്‍ കൂടിനില്‍ക്കുന്നത് കശ്മീരിലുടനീളം നിരോധിച്ചിട്ടുണ്ട്.
ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനത്തെുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 49 പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതവും നിശ്ചലമായി. മൊബൈല്‍-ഇന്‍റര്‍നെറ്റ് സേവനവും ലഭ്യമല്ല. ആഗസ്റ്റ് അഞ്ചുവരെ ബന്ദ് തുടരുമെന്നാണ് വിഘടനവാദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
