Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര...

കേന്ദ്ര സര്‍ക്കാറിന്‍േറത് ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം –മമത ബാനര്‍ജി

text_fields
bookmark_border
കേന്ദ്ര സര്‍ക്കാറിന്‍േറത് ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം –മമത ബാനര്‍ജി
cancel

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിന്‍േറത് ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണെന്നും ഈ കെണിയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ വീണുപോകരുതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശകങ്ങളായി നിരവധി മതങ്ങളില്‍പെട്ടവര്‍ ഒരൊറ്റ കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിയുന്ന നാടാണ് നമ്മുടേത്. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ഈ സാമുദായിക സൗഹാര്‍ദം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ തകര്‍ക്കുകയാണ്. 

മുസ്ലിംകള്‍ക്കെതിരായി മാത്രമല്ല, ദലിതുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായും ആക്രമണങ്ങളുണ്ടാകുന്നത് ഇതിനാണ്. സമുദായങ്ങളുടെ പുരോഗതിയല്ല ഇവരുടെ ലക്ഷ്യം. മറിച്ച് ജനങ്ങളെ ഭിന്നിപ്പിക്കലാണ്. എന്നാല്‍, അവരുടെ കെണിയില്‍ ന്യൂനപക്ഷങ്ങള്‍ വീഴരുത് -അവര്‍ കൂട്ടിച്ചേര്‍ത്തു. സാമുദായിക വിദ്വേഷമുണ്ടാക്കുന്നതിന് സാമൂഹികമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjee
Next Story