Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരസ്യയിനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 35 കോടിയിലേറെ
text_fieldsbookmark_border
മുംബൈ: ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ അച്ചടിമാധ്യമങ്ങളില്‍ പരസ്യയിനത്തില്‍ മോദി സര്‍ക്കാര്‍ ചെലവഴിച്ചത് 35.58 കോടി രൂപയെന്ന് വിവരാവകാശരേഖ. സര്‍ക്കാറിന്‍െറ രണ്ടാംവാര്‍ഷികമായ മേയ് 26നോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിനായി എത്ര രൂപ ചെലവഴിച്ചുവെന്ന ആര്‍.ടി.ഐ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിയുടെ അന്വേഷണത്തിലാണ് ഈ മറുപടി ലഭിച്ചത്. പ്രാദേശിക ഭാഷകളിലേതടക്കം 11,236 പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യങ്ങളുടെ വിശദ വിവരങ്ങളും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ളിസിറ്റിയുടെ (ഡി.എ.വി.പി) വിവരാവകാശ ഓഫിസര്‍ രൂപ വേദി അപേക്ഷകന് ലഭ്യമാക്കി. മന്‍മോഹന്‍ സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷികത്തില്‍ എത്ര തുക ചെലവഴിച്ചുവെന്ന ഗല്‍ഗലിയുടെ ചോദ്യത്തിന് അത് കൈവശമില്ല എന്നായിരുന്നു ഡി.എ.വി.പിയുടെ മറുപടി.
Next Story
