നയന്‍ താരയുടെയും വിജയ് യുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
text_fieldsചെന്നൈ/കൊച്ചി: മലയാളിയായ നയന്‍താര ഉള്‍പ്പെടെ തമിഴ് സിനിമാ താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വസതികളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബിഗ് ബജറ്റ് ചിത്രം പുലിയുടെ റിലീസിങ്ങിന്‍െറ തലേ ദിവസം ചിത്രത്തിലെ നായകനായ വിജയ്, ചിത്രത്തിന്‍െറ നിര്‍മാതാക്കളായ ഷിബു തമീന്‍സ്, പി.ടി. ശെല്‍വ കുമാര്‍, സംവിധായകന്‍ ചിംബുദേവന്‍, തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്‍റ് കലൈപുള്ളി എസ്. ധനു, നടി സാമന്ത, സിനിമാ മേഖലയില്‍ പണം മുടക്കുന്നവര്‍ എന്നിവരുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. നയന്‍താരയുടെ തിരുവല്ലയിലെ കുടുംബവീട്ടിലും എറണാകുളത്തെ ഫ്ളാറ്റിലും പരിശോധന നടന്നു.
കൊച്ചി തേവര ഫെറി റോഡിലെ വൈറ്റ് വാട്ടര്‍ അപ്പാര്‍ട്മെന്‍റിലെ ഫ്ളാറ്റുകളിലും തിരുവല്ലയിലെ വസതിയിലുമാണ് ബുധനാഴ്ച പരിശോധിച്ചത്. വൈറ്റ് വാട്ടര്‍ അപ്പാര്‍ട്മെന്‍റില്‍ താഴെയും മുകളിലുമായി രണ്ട് ഫ്ളാറ്റുകളാണ് നയന്‍താരക്കുള്ളത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളുമാണ് ആദായനികുതി വകുപ്പ് ശേഖരിച്ചത്. ഹൈദരാബാദില്‍ അടുത്തിടെ വാങ്ങിയ ഒരേക്കറില്‍ നടക്കുന്ന നിര്‍മാണം സംബന്ധിച്ചും മരടില്‍ നിര്‍മിക്കുന്ന പുതിയ വില്ലയെ സംബന്ധിച്ചും പരിശോധിച്ചുവരുകയാണ്.
നടി പുതുതായി ഒരു ദ്വീപ് സ്വന്തമാക്കുന്നുവെന്നതടക്കമുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന തമിഴ് ചലച്ചിത്രം ‘പുലി’യുടെ നിര്‍മാതാവിന്‍െറ നെയ്യാറ്റിന്‍കരയിലെ വസതിയിലും റെയ്ഡ് നടന്നതായി വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. വിജയ് ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരനാണ് ഷിബു തമീന്‍സ്. ഇയാളുടെ തിരുവനന്തപുരത്തെ ഓഫിസിലും പരിശോധന നടന്നു.
ചെന്നൈ, മധുര, കന്യാകുമാരി, എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലെ 34 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനക്ക് 250 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തുടങ്ങിയ പരിശോധന പലയിടത്തും തുടരുകയാണ്. ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടത്തെിയതായി സൂചനയുണ്ട്. മുന്തിയ ഇനം വാഹനങ്ങള്‍ സ്വന്തമാക്കിയ വിവരങ്ങള്‍ വിജയ്യുടെ വസതികളില്‍നിന്ന് കണ്ടെടുത്തു. 118 കോടി രൂപ ചെലവില്‍ പുറത്തിറക്കുന്ന ബിഗ് ബജറ്റ് ചിത്രമായ പുലിയുടെ റിലീസിങ് രാജ്യത്താകമാനം 2,000 കേന്ദ്രങ്ങളില്‍ ഇന്ന് നടക്കാനിരിക്കുകയായിരുന്നു.പുതിയ സാഹചര്യത്തില്‍ ചിത്രത്തിന്‍െറ റിലീസിങ് ഇന്ന് നടക്കുമോയെന്ന് സംശയമുണ്ട്.
ബിഗ് ബജറ്റ് ചിത്രമായ പുലിയുമായി ബന്ധപ്പെട്ട് നിരവധി നികുതി വെട്ടിപ്പുകള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇതിന്‍െറ അണിയറ പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടക്കുന്നത്. തമിഴ് സിനിമാ ലോകത്ത് കൂടുതല്‍ പ്രതിഫലം പറ്റുന്ന നടികളാണ് നയന്‍താരയും സാമന്തയും. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സാമന്ത വിദേശത്താണ്. എന്നാല്‍, നാട്ടിലുള്ള നയന്‍താര മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
