ഭാവി സാങ്കേതികവിദ്യയെ നയിക്കുന്നതില്‍ ഇന്ത്യക്ക് പ്രധാന പങ്കെന്ന് ഗൂഗ്ള്‍ സി.ഇ.ഒ
text_fieldsസിലിക്കണ്‍ വാലി: സാങ്കേതികമികവില്‍ ഇന്ത്യയെ ലോകോത്തര നിലവാരത്തിലത്തെിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് അമേരിക്കന്‍ ഐ.ടി കമ്പനികളിലെ സി.ഇ.ഒമാരുടെ അംഗീകാരം. സാന്‍ ജോസില്‍ നടന്ന അത്താഴവിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഐ.ടി രംഗത്തെ പ്രമുഖ സി.ഇ.ഒമാര്‍ ചര്‍ച്ച നടത്തി. ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്ക് പദ്ധതി പരിഹാരമാകുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല പറഞ്ഞു. ഇന്ത്യയിലെ അഞ്ചു ലക്ഷം ഗ്രാമങ്ങളില്‍ കുറഞ്ഞ ചെലവില്‍ ബ്രോഡ്ബാന്‍ഡ് എത്തിക്കുമെന്നാണ് കമ്പനി വാഗ്ദാനം.
ക്ളൗഡ് കമ്പ്യൂട്ടിങ് വഴിയാണ് ഇത് നടത്താനുദ്ദേശിക്കുന്നത്. ഇതിനായുള്ള മൈക്രോസോഫ്റ്റിന്‍െറ ക്ളൗഡ് സര്‍വിസുകളുടെ ലഭ്യത അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമികവുണ്ടാകുന്നതോടെ ലോകമെങ്ങുമുള്ള ആളുകള്‍ക്ക് പരസ്പരം സംസാരിക്കാനുള്ള വേദി ഒരുങ്ങും. സ്കൈപ്പിലൂടെയും മറ്റും വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ക്കും തമ്മില്‍ ആശയക്കൈമാറ്റം നടത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയിലെ ടെക്നോളജിയെ നയിക്കുന്നതില്‍ ഇന്ത്യക്ക് പ്രധാനപങ്കാണുള്ളതെന്ന് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ലോകത്ത് വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ട്അപ്പുകളില്‍ ഒന്നാണ് ഇന്ത്യ.
ഇന്ത്യയെ സ്വയംപര്യാപ്തതയുടെയും നവീനതയുടെയും പാതയില്‍ ത്വരിതവേഗത്തിലത്തെിക്കുന്നതിനാണ് മോദി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ വലിയതോതിലുള്ള മാറ്റങ്ങള്‍ക്ക് പ്രാപ്തമാക്കുന്നത് ടെക്നോളജിയാണെന്ന് തിരിച്ചറിവുള്ള വ്യക്തിയാണ് മോദി. ഇന്ത്യക്ക് ആവശ്യവും ഈ മാറ്റം തന്നെയാണ്. പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ ഭാഗമാകാനും ഗൂഗ്ള്‍ ആഗ്രഹിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ അടിസ്ഥാനം കമ്പ്യൂട്ടിങ്ങും കണക്ടിവിറ്റിയുമാണ്. ഇതിനായി ഡിജിറ്റല്‍ സാക്ഷരത വളര്‍ത്തുന്നതും ആളുകള്‍ക്ക് അവരുടെ പ്രാദേശികഭാഷയില്‍ ടൈപ് ചെയ്യാനാവുന്നതും പ്രധാനമാണ്. അതിനായി ഗുജറാത്തി അടക്കമുള്ള 10 ഇന്ത്യന്‍ ഭാഷകളില്‍ ടൈപ് ചെയ്യാനുള്ള സൗകര്യം അടുത്ത മാസം മുതല്‍ ഗൂഗ്ള്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയെ സാങ്കേതികപരമായി ശാക്തീകരിക്കാനാവുമെന്ന് അഡോബ് സി.ഇ.ഒ ശന്തനു നാരായണ്‍ പറഞ്ഞു. ഇന്ത്യയിലെ മുഴുവന്‍ സമൂഹത്തെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യയെന്ന് സിസ്കോയുടെ സി.ഇ.ഒ ജോണ്‍ ചാമ്പേഴ്സ് പറഞ്ഞു. ക്വാല്‍കോമിന്‍െറ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ പോള്‍ ജേക്കബ്സ് പദ്ധതിക്ക് 150 ദശലക്ഷം യു.എസ് ഡോളര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
