മണല്‍വാരലിന് പുതിയ കരടുവ്യവസ്ഥ
text_fields
ന്യൂഡല്‍ഹി: നദികളിലെ മണല്‍വാരലിനും ലഘുധാതുക്കളുടെ ഖനനത്തിനും ലൈസന്‍സ് നല്‍കുന്ന വ്യവസ്ഥ പരിഷ്കരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി.
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തവിധം പരമാവധി ഖനനം അനുവദിക്കാമെന്നാണ് നിര്‍ദേശം. ഓരോ പുഴയില്‍നിന്നും കിട്ടുന്ന മണലിന്‍െറ വാര്‍ഷിക കണക്ക് തിട്ടപ്പെടുത്തും. ഓരോ നദിയേയും ഒരു പരിസ്ഥിതി യൂനിറ്റായി കണക്കാക്കി മണല്‍ലഭ്യതക്കനുസരിച്ച് ഖനന ലൈസന്‍സ് നല്‍കും. ഓരോ പ്രദേശത്തും പൊതുജനങ്ങളില്‍നിന്ന് തെളിവെടുപ്പു നടത്തും. അഞ്ചു ഹെക്ടര്‍വരെയുള്ള പ്രദേശത്തെ ഖനനത്തിന് ജില്ലാ കലക്ടര്‍ക്ക് അനുമതിനല്‍കാം. 50 ഹെക്ടര്‍വരെയുള്ള പ്രദേശത്തിന് സംസ്ഥാനസര്‍ക്കാറാണ് അനുമതി നല്‍കേണ്ടത്. അതില്‍ കൂടുതലെങ്കില്‍ കേന്ദ്രാനുമതി ആവശ്യമാണ്. മണല്‍ കടത്താന്‍ ബാര്‍കോഡുള്ള നൂതന പെര്‍മിറ്റ് പാസ് നല്‍കും. അളവും മണല്‍ക്കടത്ത് സമയവുമുള്‍പ്പെടെ വിവരങ്ങള്‍ പാസിലുണ്ടാകും. സ്വകാര്യ-പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മാണത്തിന് മണല്‍ നീക്കാന്‍ നിയന്ത്രണമില്ല. കൃഷിയിടങ്ങളില്‍ അടിയുന്ന എക്കല്‍ നീക്കാനും തടസ്സമില്ല. മണ്‍പാത്ര നിര്‍മാണംപോലുള്ള കുടില്‍വ്യവസായത്തിന് പുതിയ വ്യവസ്ഥകള്‍ ബാധകമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
