രക്ഷാസമിതി പരിഷ്കരണം അനിവാര്യം -മോദി
text_fieldsന്യൂയോര്‍ക്: സമകാലിക ലോകയാഥാര്‍ഥ്യങ്ങളെ നേരിടാനും ജനങ്ങളില്‍ വിശ്വാസം പകരാനും യു.എന്‍ രക്ഷാസമിതി പരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷംമുമ്പ് ഭീകരമായ രണ്ടാംലോക യുദ്ധം അവസാനിച്ചയുടന്‍ പ്രതീക്ഷ പകര്‍ന്നാണ് സംഘടന നിലവില്‍വന്നത്. ഇന്നിപ്പോള്‍ പുതിയദിശ തീരുമാനിക്കാനാണ് നാം സമ്മേളിച്ചിരിക്കുന്നത് -യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ മോദി പറഞ്ഞു. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യ ശ്രമങ്ങള്‍ ശക്തമാക്കിയതിനിടെയാണ് പരിഷ്കരണങ്ങള്‍ക്കായി മോദിയുടെ ശക്തമായ ആഹ്വാനം.
കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനംപോലുള്ള പുതിയ വെല്ലുവിളികള്‍ എല്ലാ രാജ്യങ്ങളുടെയും കൂട്ടുത്തരവാദിത്തമാണെന്നും വികസനം എല്ലാവരിലുമത്തൊന്‍ സമ്പന്നരാജ്യങ്ങള്‍ സാങ്കേതികതയും കണ്ടുപിടിത്തങ്ങളും മൂന്നാംലോകവുമായി പങ്കുവെക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ സാമ്പത്തികപരിഷ്കാരം വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്ന് അമേരിക്കന്‍വ്യവസായികള്‍ക്ക് നേരത്തേ അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഭരണപരിഷ്കാരമാണ് തന്‍െറ മുഖ്യ അജണ്ടയെന്നും രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്കുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും മോദി പറഞ്ഞു.
സാമ്പത്തികപരിഷ്കരണം മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ കൂടുതല്‍ ചുവടുവെക്കണമെന്ന് സി.ഇ.ഒമാര്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 42 വന്‍കിട കമ്പനികളുടെ മേധാവികളാണ് മോദിയുമായി ചര്‍ച്ചനടത്തിയത്.
ലോക്ഹീഡ് മാര്‍ട്ടിന്‍ ചെയര്‍മാനും സി.ഇ.ഒയുമായ മാരിലിന്‍ ഹ്യൂസന്‍, ഫോര്‍ഡ് പ്രസിഡന്‍റ് മാര്‍ക് ഫീല്‍ഡ്സ്, ഐ.ബി.എം ചെയര്‍മാന്‍ ഗിന്നി റോമെറ്റി, പെപ്സി കമ്പനി മേധാവി ഇന്ദ്ര നൂയി, ഡവ് കെമിക്കല്‍ ചെയര്‍മാന്‍ ആന്‍ഡ്രൂ ലിവെറിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
