സിസ്റ്റര്‍ അമല വധം: പ്രതി സതീഷ്ബാബു ഹരിദ്വാറില്‍ പിടിയില്‍
text_fieldsകോട്ടയം: പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റുമരിച്ച കേസില്‍ പ്രതി സതീഷ്ബാബു ഹരിദ്വാറില്‍ പോലീസിന്‍്റെ പിടിയിലായി. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിലെ ആശ്രമത്തില്‍ നിന്ന് ബുധനാഴ്ച രാത്രി ഉത്തരാഖണ്ഡ് പൊലീസാണ് ഇയാളെ പിടികൂടിയത്.
കയ്യിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ട് ഹരിദ്വാറില്‍ കുടുങ്ങിയെന്നാണ് ക്ഷേത്ര അധികൃതരെ ഇയാള്‍ അറിയിച്ചത്. സംശയം തോന്നിയ അവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസത്തെി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. കാസര്‍കോട് സ്വദേശിയായ ഇയാളെ വ്യാഴാഴ്ച കേരളാ പോലീസിന് കൈമാറും. പ്രതിയെ ഏറ്റുവാങ്ങാനായി പൊലീസ് സംഘം ഹരിദ്വാറിലേക്ക് തിരിച്ചിട്ടുണ്ട്.
കോട്ടയം ജില്ലാ പോലീസ് മേധാവി സതീഷ് ബിനൊ ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിയുടെ ചിത്രം പൊലീസ് ബുധനാഴ്ച പുറത്തു വിട്ടിരുന്നു.
സൈബര്‍ സെല്ലിന്‍്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സതീഷ് ബാബുവിന്‍്റെ ബന്ധുക്കളുടെ ഫോണ്‍ നമ്പറുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഹരിദ്വാറിലെ ബന്ധുവിന്‍്റെ ഫോണ്‍ നമ്പറിലേക്ക് ഇയാളുടെ ഫോണില്‍ നിന്ന് ഒരു വിളിയത്തെിയിരുന്നു. അവിടുത്തെ പൊലീസിനെ ബന്ധപ്പെട്ടു ബന്ധുവിനെ വിവരമറിയിച്ച് സതീഷ് ബാബുവിനെ പിടികൂടുകയായിരുന്നാണ് വിവരം.
കന്യാസ്ത്രീ മഠങ്ങള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന ഇയാള്‍ പ്രമുഖ ക്വട്ടേഷന്‍ സംഘങ്ങളിലെ പ്രധാനിയാണ്. സ്ഥിരം മദ്യപനാണ്. മുന്‍പും പ്രായമായവരെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ആലപ്പുഴ, കൊല്ലം, കാസര്‍കോട് തുടങ്ങി മിക്ക ജില്ലകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
