സോംനാഥ് ഭാരതിയുടെ സഹോദരനും പ്രൈവറ്റ് സെക്രട്ടറിയും പൊലീസ് പിടിയില്‍
text_fieldsന്യൂഡല്‍ഹി: വധശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങി ആരോപണങ്ങള്‍ ഉന്നയിച്ച് ഭാര്യ ലിപിക മിത്ര നല്‍കിയ പരാതിയില്‍ തിരയുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ സഹോദരനെയും പ്രൈവറ്റ് സെക്രട്ടറിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരതിക്ക് അഭയം നല്‍കിയെന്ന് കരുതുന്ന 10 കൂട്ടാളികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഭാരതിയുടെ മാളവ്യ നഗറിലെ ഓഫിസില്‍നിന്നാണ് പ്രൈവറ്റ് സെക്രട്ടറി ഗുര്‍പീതിനെ പൊലീസ് പിടികൂടിയത്. വസന്ത് കുഞ്ചിലെ വസതിയില്‍നിന്ന് സഹോദരന്‍ ലോക്നാഥ് ഭാരതിയെയും പിടികൂടി. ലോക്നാഥ് ഭാരതിയുടെ പേര് ലിപിക പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതത്തേുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമം തുടങ്ങിയത്. മാളവ്യ നഗറിലെ വസതിയിലും ദ്വാരകയിലെ ഓഫിസുകളിലും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.