ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസിന്‍െറ കിസാന്‍ റാലി
text_fieldsന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കൊണ്ടുവന്ന വിവാദ വ്യവസ്ഥകളില്‍നിന്ന് മോദി സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞതിലെ വിജയം ആഘോഷിച്ച് കോണ്‍ഗ്രസ് ഞായറാഴ്ച ഡല്‍ഹിയില്‍ വിപുലമായ കിസാന്‍റാലി നടത്തും. 15 മാസമായി മോദി സര്‍ക്കാര്‍ തുടരുന്ന കര്‍ഷകവിരുദ്ധ നിലപാടുകള്‍, കാര്‍ഷികമേഖലയിലെ പ്രതിസന്ധി എന്നിവയും ‘കിസാന്‍ സമ്മാന്‍ റാലി’യില്‍ ഉയര്‍ത്തിക്കാട്ടും.
വിവാദവ്യവസ്ഥകളുള്ള ഓര്‍ഡിനന്‍സ് പാസാക്കാന്‍ ശ്രമിച്ച മോദി സര്‍ക്കാറിന് ഒടുവില്‍ പിന്മാറേണ്ടിവന്നത് കര്‍ഷകസമൂഹത്തിന്‍െറ വിജയമാണെന്ന് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ചുമതല സംസ്ഥാനങ്ങളെ ഏല്‍പിക്കുന്ന വിധം നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തുനിയുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരായ സമരം അവസാനിച്ചിട്ടില്ളെന്നും, കോണ്‍ഗ്രസ് ജാഗ്രത തുടരുമെന്നും ആന്‍റണി പറഞ്ഞു.
കര്‍ഷകര്‍ മുമ്പെത്തേക്കാള്‍ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കടക്കെണി മൂലമുള്ള ആത്മഹത്യകള്‍ അടക്കം നിരവധി വിഷയങ്ങളാണ് ഉയര്‍ന്നുവരുന്നത്. കര്‍ഷകപ്രശ്നങ്ങളില്‍ എന്നും അവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവും. ഇക്കാര്യമാണ് കിസാന്‍ റാലിയില്‍ മുന്നോട്ടുവെക്കുന്നതെന്ന് ആന്‍റണി പറഞ്ഞു. ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ, എ.ഐ.സി.സി ട്രഷറര്‍ മോത്തിലാല്‍ വോറ, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഞായറാഴ്ച രാംലീലാ മൈതാനിയില്‍ നടക്കുന്ന കിസാന്‍ റാലിയില്‍ കേരളത്തില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
