യുവാക്കളെ നക്സലിസത്തിലേക്ക് ആകര്‍ഷിക്കുന്നത് യൂനിഫോമും ആയുധങ്ങളും
text_fieldsറായ്പുര്‍: പ്രത്യയശാസ്ത്രത്തിന്‍െറ ആകര്‍ഷണീയതയേക്കാള്‍ യുവാക്കളെ നക്സലിസത്തിലേക്ക് ആകര്‍ഷിക്കുന്നത് യൂനിഫോമും ആയുധങ്ങളുമാണെന്ന് പഠനം. റായ്പുറിലെ സര്‍ക്കാര്‍ സയന്‍സ് കോളജിലെ പ്രതിരോധ പഠനവകുപ്പ് നടത്തിയ റിപ്പോര്‍ട്ടിലാണ് കൗതുക നിരീക്ഷണം. പഠനവകുപ്പ് വിഭാഗം തലവന്‍ ഡോ. ഗിരീഷ് കാന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 12 വര്‍ഷത്തിലധികം നക്സല്‍ പ്രവര്‍ത്തനം നടത്തിയ 25 പേരുമായും കുടുംബാംഗങ്ങളുമായും ഇവര്‍ അഭിമുഖം നടത്തി. ഇവരില്‍ ആരും മാവോവാദം എന്താണെന്നുപോലും അറിയാത്തവരാണെന്നും ഈ സംഘടനകളില്‍ പ്രവര്‍ത്തിച്ചതിന്‍െറ ലക്ഷ്യം ആര്‍ക്കും പറഞ്ഞുതരാന്‍ കഴിയുന്നില്ളെന്നും ഗവേഷകര്‍ പറയുന്നു.
92 ശതമാനംപേരും സംഘടനകളില്‍ ചേരാന്‍ കാരണം സൈനിക യൂനിഫോം, തോക്കുകള്‍, ഗ്രാമീണരിലെ സ്വാധീനം, മുദ്രാവാക്യങ്ങളുടെയും മറ്റു സാംസ്കാരിക പരിപാടികളുടെയും സ്വാധീനം എന്നിവയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വ്യക്തിപരവും കുടുംബപരവുമായ പക എന്നിവയും സ്വാധീനം ചെലുത്തുന്നുണ്ട്.
എന്നാല്‍, മാവോവാദ പ്രത്യയശാസ്ത്രം ഒരാളെപ്പോലും സ്വാധീനിച്ചില്ല. 17 ശതമാനം പേരും സംഘടന വിടാനുള്ള കാരണം ആഭ്യന്തരപ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ്. 13 ശതമാനം പേര് മുതിര്‍ന്ന കാഡറ്റുകളുടെ പീഡനംമൂലം പ്രവര്‍ത്തനം നിര്‍ത്തുന്നതായി പഠനത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
