ഗോമാംസം കഴിക്കുന്നത് കുറ്റമെന്ന് രാംദേവ്
text_fieldsന്യൂഡല്‍ഹി: ഖുര്‍ആന്‍, ബൈബ്ള്‍ പോലുള്ള വേദഗ്രന്ഥങ്ങളുടെ പേരുപറഞ്ഞ് ഗോമാംസം ഉപയോഗിക്കുന്നത് കുറ്റമാണെന്ന് യോഗഗുരു രാംദേവ്. പശു ദേശീയമൃഗമായി പ്രഖ്യാപിക്കപ്പെടണമെന്നും രാംദേവ് പറഞ്ഞു. ഗോമാംസം നിരോധിച്ചുകൊണ്ടുള്ള ജമ്മു-കശ്മീര്‍ ഹൈകോടതി വിധി വിവാദമായ പശ്ചാത്തലത്തിലാണ് രാംദേവിന്‍െറ പ്രസ്താവന.
‘മനുഷ്യനെ കൊല്ലുന്നത് അക്രമമാണെങ്കില്‍ മൃഗങ്ങളെ കൊല്ലുന്നതും അക്രമമാണ്. അക്രമത്തെ ന്യായീകരിക്കാന്‍ മഹദ്ഗ്രന്ഥങ്ങളെ ഉപയോഗിക്കരുത്’-രാംദേവ് പറഞ്ഞു. തന്‍െറ അഭിപ്രായത്തിനുപിന്നില്‍ മതപരമായ താല്‍പര്യമില്ളെന്നും ശാസ്ത്രീയമായ യാഥാര്‍ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് താന്‍ സംസാരിക്കുന്നതെന്നും ദേവ് കൂട്ടിച്ചേര്‍ത്തു. ചാണകവും ഗോമൂത്രവും വളമായുപയോഗിക്കുന്ന കാര്‍ഷികവിളകള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാനാകുമെന്നും രാംദേവ് അവകാശപ്പെട്ടു. ഡെങ്കിപ്പനിക്കുള്ള ആയുര്‍വേദചികിത്സ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ തന്‍െറ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ് കമ്പനിയുടെ ഉല്പന്നങ്ങള് മുന്നില്‍വെച്ചായിരുന്നു രാംദേവിന്‍െറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
