സ്വകാര്യ ബാങ്കുകളിലെ വിദേശനിക്ഷേപം 100 ശതമാനമാക്കുന്നത് പരിഗണനയില്‍
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണനയില്‍.
പ്രധാനമേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണിത്. ഇതുസംബന്ധിച്ച ശിപാര്‍ശ വ്യവസായ നയ, പ്രോത്സാഹന വകുപ്പ് ധനകാര്യ സേവന മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
നിലവില്‍ 74 ശതമാനമാണ് വിദേശനിക്ഷേപം. ഇതില്‍ 49 ശതമാനം വിദേശ നിക്ഷേപം പ്രത്യേക അനുമതിയില്ലാതെ സ്വീകരിക്കാം. ശേഷിക്കുന്നതിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍െറ അനുമതി ആവശ്യമാണ്.
വിദേശനിക്ഷേപം ഉയര്‍ത്തുന്നതുവഴി നിലവിലെ സ്വകാര്യ ബാങ്കുകള്‍ക്കും പേമെന്റ് ബാങ്കുകള്‍ക്കും ചെറുകിട ബാങ്കുകള്‍ക്കും മൂലധന അടിത്തറ വികസിപ്പിക്കാന്‍ കഴിയും. 11 പേമെന്റ് ബാങ്കുകളും 10 ചെറുകിട ബാങ്കുകളും ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.