നെഹ്റു മ്യൂസിയം ഡയറക്ടര്‍ രങ്കരാജന്‍ രാജിവെച്ചു
text_fieldsന്യൂഡല്‍ഹി: നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍.എം.എം.എല്‍) ഡയറക്ടര്‍ സ്ഥാനം മഹേഷ് രങ്കരാജന്‍ രാജിവെച്ചു. യു.പി.എ സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് രങ്കരാജനെ നിയമിച്ചതെന്ന സാംസ്കാരികമന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവനയെ തുടര്‍ന്നാണ് രാജി. രാജി സ്വീകരിച്ചതായി എന്‍.എം.എം.എല്‍ എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്മാന് ലോകേഷ് ശര്‍മ അറിയിച്ചു. നേരത്തെ രാജി തള്ളിയതിനെ തുടര്‍ന്ന് രങ്കരാജന്‍ വീണ്ടും രാജിക്കത്ത് നല്‍കുകയായിരുന്നു.
അതേസമയം, രങ്കരാജനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ളെന്നും ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് അദ്ദേഹത്തെ നിയമിച്ചതെന്ന കാര്യം പറയുകയാണ് ചെയ്തതെന്നും സാസ്കാരികമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിന് രണ്ടുദിവസം മുമ്പ് ധിറുതിയില്‍ രങ്കരാജനെ യു.പി.എ സര്‍ക്കാര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചതിനെ ശര്‍മ ശക്തമായി വിമര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
