Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോദാവരി, കൃഷ്ണ...

ഗോദാവരി, കൃഷ്ണ നദികളുടെ സംയോജനം നടന്നു

text_fields
bookmark_border
ഗോദാവരി, കൃഷ്ണ നദികളുടെ സംയോജനം നടന്നു
cancel

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗോദാവരി, കൃഷ്ണ നദികളുടെ സംയോജനം നടന്നു. വിജയവാഡക്ക് സമീപം ഇബ്രാഹിംപട്ടണത്തുനടന്ന ചടങ്ങില്‍ ഗോദാവരി നദിയിലെ ജലം കൃഷ്ണനദിയിലേക്ക് തുറന്നുവിട്ട് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബുനായിഡുവാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന് മാതൃകയാണ് നദീസംയോജനമെന്ന് നായിഡു പറഞ്ഞു. ഗംഗയും കാവേരിയും ഇതുപോലെ സംയോജിപ്പിച്ചാല്‍ രാജ്യത്തിനുണ്ടാകുന്ന നേട്ടത്തെക്കുറിച്ച് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാനനദികള്‍ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് മുന്‍പ്രധാനമന്ത്രി വാജ്പേയി നടത്തിയ ശ്രമം ഓര്‍മിപ്പിച്ച അദ്ദേഹം, ആന്ധ്ര ഇതിന് മാതൃക കാണിച്ചിരിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു.
പാട്ടിസീമ പദ്ധതി പൂര്‍ത്തിയാക്കിയശേഷം റായല്‍സീമ മേഖലയിലേക്ക് കൂടുതല്‍ ജലം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.റായല്‍സീമ മേഖലയെ നായിഡു സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പൊലാവരം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന 174 കിലോമീറ്റര്‍ നീളമുള്ള കനാല്‍ വഴിയാണ് ഗോദാവരിയിലെ ജലം കൃഷ്ണനദിയിലത്തെുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story