സരബ്ജിതിന്‍െറ സഹോദരിക്കെതിരെ തൊഴില്‍ തട്ടിപ്പ് ആരോപണവുമായി ബി.ജെ.പി നേതാവ്
text_fieldsജലന്ധര്‍: പാക് ജയിലില്‍ തൂക്കിലേറ്റപ്പെട്ട സരബ്ജിത് സിങ്ങിന്‍െറ സഹോദരി വ്യാജ രേഖയുണ്ടാക്കി സ്വന്തം മകളെ തഹസില്‍ദാര്‍ ജോലിയില്‍ പ്രവേശിപ്പിച്ചതായി ബി.ജെ.പി നേതാവിന്‍െറ ആരോപണം. രക്തസാക്ഷിയായ ജവാന്‍െറ മകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ജോലിയിലാണ് സഹോദരി ദല്‍ബീര്‍ കൗറിന്‍െറ മകള്‍ അനര്‍ഹമായി നിയമനം നേടിയതെന്ന് ബി.ജെ.പി പിന്നാക്ക വിഭാഗം സംസ്ഥാന ഘടകം നേതാവ് സിങ് ഗൊറായ ആരോപിച്ചു.
നിലവില്‍ റവന്യൂ ഓഫിസറായി ജോലി നോക്കുന്ന സ്വപന്‍ദീപ് കൗറിനെ പുറത്താക്കണമെന്നും സംഭവക്കെുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ഗൊരായ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സരബ്ജിത് സിങ്ങിന്‍െറ മറ്റൊരു സഹോദരി ബല്‍ജീന്ദര്‍ കൗര്‍, സഹോദരന്‍ ഹര്‍ബജന്‍ സിങ് എന്നിവര്‍ക്കൊപ്പമാണ് ബി.ജെ.പി നേതാവ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സ്വപന്‍ദീപിന്‍െറ വിദ്യാഭ്യാസ രേഖകളുടെ പകര്‍പ്പുകളും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. സരബ്ജിത് സിങ് തൂക്കിലേറ്റപ്പെട്ട ഉടന്‍ പഞ്ചാബ് സര്‍ക്കാറാണ് മകള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്.
ഈ ഒഴിവിലാണ് സ്വപന്‍ദീപ് നായിബ് തഹസില്‍ദാറായി നിയമനം നേടിയത്. സരബ്ജിതിന്‍െറ ഭാര്യ സുഖ്പ്രീത് കൗറും മകള്‍ പൂനം അട്വാളും രംഗത്തുവരാതിരിക്കാന്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നതായും സര്‍ക്കാര്‍ ഇരുവര്‍ക്കുമായി നല്‍കിയ സഹായധനം മറ്റുള്ളവര്‍ തട്ടിയെടുത്തതായും ബി.ജെ.പി നേതാവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
