ആശുപത്രിയിലത്തെിക്കാന്‍ കുഞ്ഞനുജനെ 11കാരി ചുമന്നത് എട്ടു കിലോമീറ്റര്‍
text_fields ഗോഡ (ഝാര്‍ഖണ്ഡ്): രോഗബാധിതനായ ഇളയ സഹോദരനെ ആശുപത്രിയിലത്തെിക്കാന്‍ 11കാരി ചുമലിലേറ്റി നടന്നത് എട്ടു കിലോമീറ്റര്‍. ചികിത്സാസൗകര്യം ദുര്‍ലഭമായ ഝാര്‍ഖണ്ഡിലെ ഉള്‍നാടന്‍ ഗ്രാമമായ ചന്ദനയിലാണ് മാള്‍ട്ടി ടുഡുവെന്ന പെണ്‍കുട്ടി തന്‍െറ കുഞ്ഞനുജന്‍െറ രക്ഷകയായത്. ഇളയ സഹോദരനായ മൈക്കലിനെ ചുമലിലേറ്റി എട്ടു കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് നടന്നുനീങ്ങുന്നതിന്‍െറ ചിത്രം എന്‍.ഡി.ടി.വിയാണ് പുറത്തുവിട്ടത്.
5000 പേര്‍ താമസിക്കുന്ന ചന്ദന ഗ്രാമത്തില്‍ സര്‍ക്കാര്‍ ക്ളിനിക് തുറന്നിട്ടുണ്ടെങ്കിലും മാസങ്ങളായി ഡോക്ടര്‍മാരില്ല. ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും ആശുപത്രിയിലുണ്ടാകണമെന്ന ഉത്തരവും ഡോക്ടര്‍മാര്‍ പാലിക്കാറില്ല. ഗണേഷ് കിഷ്കു എന്ന ഹെല്‍ത്ത് വര്‍ക്കറാണ് ഇവിടെ ഡോക്ടറുടെ ജോലി ചെയ്യുന്നത്.
.jpg)
ഇതിനിടക്കാണ് നാടിനെ മുള്‍മുനയിലാക്കി സെറിബ്രല്‍ മലേറിയ പടര്‍ന്നുപിടിച്ചത്. കുഞ്ഞു മൈക്കലിനെയും ഗുരുതരരോഗം ബാധിച്ചു. മാള്‍ട്ടിയുടെ മാതാപിതാക്കള്‍ ഇതേ രോഗം ബാധിച്ചാണ് കഴിഞ്ഞവര്‍ഷം മരിച്ചത്. പിന്നെ മാള്‍ട്ടിക്ക് ആകെയുള്ളത് ഈ കുഞ്ഞനുജനാണ്. അവനെ ഏതുവിധേനയും മരണത്തില്‍നിന്ന് രക്ഷിക്കാനായി ശ്രമം. ഗ്രാമമാകെ രോഗത്തിന്‍െറ പിടിയിലായതുകൊണ്ട് സഹായത്തിന് ആരെയും കാത്തുനില്‍ക്കാതെ മാള്‍ട്ടി മൈക്കലിനെയും ചുമലിലേറ്റി ആശുപത്രിയിലത്തെിക്കുകയായിരുന്നു. തക്കസമയത്ത് മൈക്കലിനെ ആശുപത്രിയിലത്തെിച്ചതിനാല്‍ അപകടനില തരണംചെയ്യാനായി. മൈക്കല്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഝാര്‍ഖണ്ഡില്‍ മോശമല്ലാത്ത ആശുപത്രിസൗകര്യങ്ങള്‍ ലഭിക്കാന്‍ 350 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനനഗരമായ റാഞ്ചിയിലത്തെണം. 75 കിലോമീറ്റര്‍ അകലെയുള്ള തീര്‍ഥാടനകേന്ദ്രമായ ദിയോഖറിലും സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
