Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനപ്പേടി: ഒബാമ...

ചൈനപ്പേടി: ഒബാമ വേണ്ടെന്നുവെച്ച ഹോട്ടലില്‍ മോദിയും പുടിനും താമസിക്കും

text_fields
bookmark_border

ന്യൂഡല്‍ഹി: ചൈനീസ് ചാരന്മാരെ പേടിച്ച് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ താമസിക്കാന്‍ വിസമ്മതിച്ച അമേരിക്കന്‍ ഹോട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും താമസിക്കും. ന്യൂയോര്‍ക്കില്‍ ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാള്‍ഡോര്‍ഫ്-അസ്റ്റോറിയ ഹോട്ടലിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് താമസിക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ 23 മുതല്‍ 28 വരെയുള്ള യു.എസ് സന്ദര്‍ശനത്തില്‍ വാള്‍ഡോര്‍ഫ്-അസ്റ്റോറിയ ഹോട്ടലിലാണ് നരേന്ദ്ര മോദി താമസിക്കുക. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ യോഗത്തിനത്തെുന്ന റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ഇതേ ഹോട്ടലില്‍തന്നെ തങ്ങും. അമേരിക്കന്‍ കമ്പനിയില്‍നിന്നാണ് ചൈനയിലെ അന്‍ബാങ് ഇന്‍ഷുറന്‍സ് കമ്പനി ഹോട്ടല്‍ വാങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story