മാഞ്ചിയുമായി ധാരണ; ബിഹാറില്‍ എന്‍.ഡി.എ സീറ്റ് വിഭജനം പൂര്‍ത്തിയായി
text_fieldsന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ജിതിന്‍ റാം മാഞ്ചിയും തമ്മില്‍ ധാരണയായി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ അവസാനവട്ട ചര്‍ച്ചയിലാണ് ധാരണയായത്. ഇതുപ്രകാരം നേരത്തെ ആവശ്യപ്പെട്ട 20 സീറ്റ് തന്നെ മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍)ന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സീറ്റ് വിഭജന ചര്‍ച്ചയുടെ തുടക്കത്തില്‍ 15 സീറ്റാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. 20 സീറ്റില്‍ ഒന്നുപോലും കുറച്ച് സ്വീകരിക്കില്ളെന്ന ഉറച്ച നിലപാടിലായിരുന്നു മാഞ്ചി. പിന്നാലെ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, ഉപേന്ദ്രയാദവ് എന്നിവരും മാഞ്ചിയെ കണ്ട് അനുനയശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് അമിത് ഷാ പ്രശ്നപരിഹാര ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.
ബി.ജെ.പി 160 സീറ്റിലും രാംവിലാസ് പാസ്വാന്‍െറ എല്‍.ജെ.പി 40 സീറ്റിലും ഉപേന്ദ്ര കുശ്വഹ് നയിക്കുന്ന ആര്‍.എല്‍.സി.പി 23 സീറ്റിലുമാണ് മത്സരിക്കുക. ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് സഖ്യത്തെയാണ് എന്‍.ഡി.എ നേരിടുന്നത്. ഇതിനെ പുറമെ അഖിലേന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ് ലിമിനും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്.
ബിഹാര്‍ നിയമസഭയിലെ 243 സീറ്റിലേക്ക് അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 37 സീറ്റ് പട്ടിക ജാതി വിഭാഗത്തിനും രണ്ട് സീറ്റ് പട്ടികവര്‍ഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
2010ലെ തെരഞ്ഞെടുപ്പില്‍ നിതീഷ്കുമാര്‍ നയിക്കുന്ന ജനതാദള്‍^യു 115, ബി.ജെ.പി ^91, ലാലുപ്രസാദ് നയിക്കുന്ന ആര്‍.ജെ.ഡി ^22, കോണ്‍ഗ്രസ് ^4, രാംവിലാസ് പാസ്വാന്‍െറ ലോക്ജനശക്തി പാര്‍ട്ടി^ 3, സി.പി.ഐ, ജെ.എം.എം എന്നിവക്ക് ഓരോന്നു വീതം, സ്വതന്ത്രര്‍ ^6 എന്ന ക്രമത്തിലാണ് സീറ്റ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
