ഭാവിനേതാക്കള്‍ക്കായി രാഹുലിന്‍െറ പ്രതിഭാപരീക്ഷ
text_fieldsന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ മുന്‍നിരയിലേക്ക് മികവുറ്റനേതാക്കളെ കണ്ടത്തൊന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേറിട്ടരീതികള്‍ പരീക്ഷിക്കുന്നു. നേരിട്ടുള്ള അഭിമുഖത്തിലൂടെ പുതിയ നേതാക്കളെ കണ്ടത്തൊനാണ് രാഹുലിന്‍െറ നീക്കം. യൂത്ത് കോണ്‍ഗ്രസില്‍ ആദ്യം നടത്തിയ പരീക്ഷണം മൊത്തത്തില്‍ നടപ്പാക്കാനാണ് പദ്ധതി. ഓരോ സംസ്ഥാന യൂനിറ്റിനും അഞ്ചുപേരുകള്‍ നിര്‍ദേശിക്കാം. 200ഓളം നേതാക്കളുമായി അദ്ദേഹം അഭിമുഖം നടത്തും. രണ്ടുഘട്ട അഭിമുഖം ഇതിനകം നടത്തിക്കഴിഞ്ഞെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മറ്റൊരു മുതിര്‍ന്ന നേതാവ് ഉണ്ടാകുമെങ്കിലും കൂടുതല്‍ ചോദ്യങ്ങളും രാഹുലിന്‍േറതാണെന്നാണറിയുന്നത്. സംഘടനാദൗര്‍ബല്യങ്ങള്‍, അവ എങ്ങനെ മറികടക്കാം തുടങ്ങിയവയായിരിക്കും പ്രമുഖ ചോദ്യങ്ങള്‍. സമകാലിക രാഷ്ട്രീയ, സാമ്പത്തികവിഷയങ്ങളിലെ പരിജ്ഞാനവുമളക്കും. ഒപ്പമുള്ള നേതാവിന്‍െറ വിലയിരുത്തലും കേട്ടശേഷമാണ് ‘നേതൃത്വ പരീക്ഷാര്‍ഥി’ക്ക് മാര്‍ക്കിടുക. തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് പാര്‍ട്ടി സെക്രട്ടറി, നിരീക്ഷകന്‍, റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നീ പദവികളിലേക്ക് നിയമിക്കുക.
നാമനിര്‍ദേശം നല്‍കുന്നതിലൂടെയുള്ള സാധാരണ തെരഞ്ഞെടുപ്പ് പാര്‍ട്ടിയില്‍ എല്ലാതലത്തിലും അവസാനിപ്പിക്കുക എന്നത് മുഖ്യലക്ഷ്യങ്ങളിലൊന്നായി കാണുന്ന രാഹുല്‍ ആഭ്യന്തര തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന പക്ഷക്കാരനാണ്. ഉത്തര്‍പ്രദേശില്‍ 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിന് അഭിമുഖം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിലുള്‍പ്പെടെ ഇത് തുടരാന്‍ ശ്രമിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
