അമിതവണ്ണമുള്ള ജോലിക്കാരെ എയര്‍ ഇന്ത്യക്ക് വേണ്ട
text_fieldsന്യൂഡല്‍ഹി: എയര്‍ ഇന്ത്യ അമിതഭാരമുള്ള ജീവനക്കാരെ ജോലിയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്നു. ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ മാനദണ്ഡങ്ങള്‍ പാലിക്കാത്ത എയര്‍ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെയുള്ള125 കാബിന് ക്രൂ ജീവനക്കാരെയാണ് ഒഴിവാക്കുക. ചിലര്‍ക്ക് വിമാനത്താവളത്തില്‍ ജോലി നല്‍കാനും ചിലരെ സ്വയം വിരമിക്കലിലൂടെ പിരിച്ചയക്കാനുമാണ് തീരുമാനം.
ഭാരം ലഘൂകരിക്കണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പാലിക്കാന്‍ തയ്യാറാകാത്തവരെയാണ് നീക്കാനൊരുങ്ങുന്നത്. അമിതവണ്ണമുള്ളവരെ കാബിന് ക്രൂവായി പരിഗണിക്കാനാവില്ളെന്ന് ഏവിയേഷന്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ശരീരഭാരം സംബന്ധിച്ച് പുരുഷന്മാര്ക്ക് 18 മുതല്‍ 25 വരെ ബി.എം.ഐയും സ്ത്രീകള്‍ക്ക് 18 മുതല്‍ 22 വരെ ബി.എം.ഐയുമാണ് ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡം.
പൊതുമേഖലാസ്ഥാപനമായ എയര്‍ ഇന്ത്യക്ക് 3,500 കാബിന് ക്രൂ ജീവനക്കാരാണ് ഇപ്പോഴുള്ളത്. ഇതില്‍ 2,200 പേര് കരാര്‍ ജോലിക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
