ഷീന ബോറ കേസ്: രാകേഷ് മാരിയയെ കമീഷണര്‍ പദവിയില്‍ നിന്ന് നീക്കി
text_fieldsമുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന മുംബൈ പൊലീസ് കമീഷണര്‍ രാകേഷ് മാരിയയെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാകാന്‍ 22 ദിവസം ബാക്കി നില്‍ക്കെ ചൊവ്വാഴ്ചയാണ് സ്ഥാനക്കയറ്റേത്തോടെ മാരിയയെ മാറ്റിയത്. എ.ഡി.ജി.പി റാങ്കില്‍ നിന്ന് ഡി.ജി.പിയായി ഉയര്‍ത്തി ഹോംഗാര്‍ഡിന്‍െറ നേതൃത്വമാണ് മാരിയക്ക് നല്‍കിയത്. അഹമദ് ജാവേദിനോട് ഇന്നുതന്നെ കമീഷണറായി ചുമതലയേല്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഷീന ബോറ കൊലക്കേസ് അന്വേഷണം പരിസമാപ്തിയിലത്തെി നില്‍ക്കെ അപ്രതീക്ഷിതമായാണ് സര്‍ക്കാര്‍ ഉത്തരവ്.
കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് ഷീന ബോറ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഷീന ബോറ കൊലക്കേസിന് അരൂഷി തല്‍വാര്‍ കൊലക്കേസിന്‍െറ വിധി ഉണ്ടാകില്ളെന്നും രാകേഷ് മാരിയ കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഹിന്ദി പത്രത്തോട് പറഞ്ഞിരുന്നു. ഗണേഷോല്‍സവം ആസന്നമായിരിക്കെയാണ് പെട്ടെന്നുള്ള മാറ്റമെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി കെ.പി ഭക്ഷി പറഞ്ഞത്. ഡി.ജി.പി റാങ്കിന് 2011 ലെ രാകേഷ് മാരിയ യോഗ്യനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള തീരുമാനത്തിന് ഷീന ബോറ കൊലക്കേസുമായി ബന്ധമില്ളെന്നും അദ്ദേഹം അവകാശപ്പെട്ടു.
മൂന്ന് വര്‍ഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രാകേഷ് മാരിയക്കു ലഭിച്ച രഹസ്യവിവരമാണ് ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് വഴിതുറന്നത്. രണ്ട് മാസത്തെ രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം കഴിഞ്ഞ മാസം 25 നാണ് മാധ്യമ മേധാവിയായിരുന്ന ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ദ്രാണി മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയായതിനാല്‍ ഷീന ബോറ കൊലക്കേസ് ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഷീന ബോറ കൊല്ലപ്പെട്ടതാണെന്നും റായിഗഡിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തത് ഷീന ബോറയുടെ എല്ലുകളാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മാരിയയുടെ പദവി മാറ്റം. 1981 ലെ ഐ.പി.എസ് ബാച്ചുകരനാണ് മാരിയ. 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ തുമ്പുണ്ടാക്കിയത് മാരിയയാണ്. അന്ന് ട്രാഫിക് ചുമതലയുള്ള ഡെപ്യൂട്ടി കമീഷണറായിരുന്നു അദ്ദേഹം. സ്ഫോടന പരമ്പരയില്‍ ടൈഗര്‍ മേമന്‍െറയും മേമന് കുടുംബത്തിന്‍െറയും പങ്ക് കണ്ടത്തെിയത് മാരിയയാണ്. പിന്നീടാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണ കേസ് അന്വേഷിച്ചതും മാരിയയാണ്. മുംബൈ ക്രൈംബ്രാഞ്ച്, മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന എന്നിവയുടെ മേധാവിത്വവും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
