Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ ബോംബ് ഭീഷണി:...

വ്യാജ ബോംബ് ഭീഷണി: പിടിയിലായ മലയാളി, ഭാര്യയുടെ കൊലപാതകക്കുറ്റവും ഏറ്റുപറഞ്ഞു

text_fields
bookmark_border
വ്യാജ ബോംബ് ഭീഷണി: പിടിയിലായ മലയാളി, ഭാര്യയുടെ കൊലപാതകക്കുറ്റവും ഏറ്റുപറഞ്ഞു
cancel

ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യാജ ബോംബ് ഭീഷണി കേസില്‍ അറസ്റ്റിലായ മലയാളി, ഭാര്യയുടെ കൊലപാതകക്കുറ്റവും ഏറ്റുപറഞ്ഞു. ഐ.ബി.എം ജീവനക്കാരനായ എം.ജി. ഗോകുലിനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചത്. മൂന്നു വിമാനങ്ങളില്‍ ബോംബ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വെള്ളിയാഴ്ച അര്‍ധരാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ടെര്‍മിനല്‍ മാനേജറുടെ ഫോണിലേക്ക് ഇസ്ലാമിക് സ്റ്റേറ്റിന്‍െറ പേരില്‍ 10ഓളം ഭീഷണി സന്ദേശങ്ങളാണ് വാട്സ്ആപ് വഴിയത്തെിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.
ആറുവര്‍ഷം മുമ്പാണ് പശ്ചിമബംഗാള്‍ സ്വദേശി അനുവും ഗോകുലും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇവര്‍ക്ക് ഒരുകുട്ടിയുണ്ട്. കഴിഞ്ഞ ജൂലൈ 27ന് അനുവിനെ എച്ച്.എസ്.ആര്‍ ലേഒൗട്ടിലെ വീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. ആത്മഹത്യയെന്നായിരുന്നു അന്ന് ഗോകുല്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. മരിക്കുന്നദിവസം താന്‍ നേരത്തെ കിടന്നിരുന്നുവെന്നും പൊലീസിനോട് പറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞദിവസം പൊലീസ് ഇദ്ദേഹത്തിന്‍െറ ഫോണ്‍ പരിശോധിച്ചു. ഭാര്യ മരിക്കുന്നദിവസം ഗോകുല്‍ അര്‍ധരാത്രി ഒരുമണിവരെ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടത്തെി. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
ഭാര്യയുടെ പരപുരുഷ ബന്ധമാണ് കൊലക്കു പിന്നിലെന്നാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഗോകുലിന് സുഹൃത്തിന്‍െറ ഭാര്യയുമായുള്ള പ്രണയമാണ് മറ്റൊരു കാരണമെന്നും പറയുന്നുണ്ട്. മറ്റുവശങ്ങളും അന്വേഷിച്ച് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സുഹൃത്തും മലയാളിയുമായ ജോസിന്‍െറ പാസ്പോര്‍ട്ടും എന്‍ജിനീയറിങ് ബിരുദസര്‍ട്ടിഫിക്കറ്റും ഫോട്ടോയും കൈക്കലാക്കിയ ഗോകുല്‍, ജോസിന്‍െറ പേരിലെടുത്ത സിം ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങളയച്ചത്. ജോസിനെ ജയിലിനകത്താക്കി അദ്ദേഹത്തിന്‍െറ ഭാര്യയുമായി സൗഹൃദം സ്ഥാപിക്കാനായിരുന്നു പദ്ധതി. ഡല്‍ഹി വ്യാപാരിയോട് പണമാവശ്യപ്പെട്ട് വാട്സ്ആപ് വഴി സന്ദേശമയച്ചതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബോംബ് ഭീഷണിയത്തെുടര്‍ന്ന് ലുഫ്താന്‍സ എയര്‍ലൈന്‍സ്, സൗദി അറേബ്യ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് എന്നീ മൂന്നു വിമാനങ്ങള്‍ വൈകിയാണ് പറന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ നാലു വിമാനങ്ങളും വൈകി. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലമുണ്ടായത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story