ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡിന് ഇനി നാലിരട്ടി വേഗം
text_fieldsന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സ്പീഡ് നാലു മടങ്ങ് വര്‍ധിപ്പിക്കുന്നു. മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടതില്ല. നിലവിലുള്ള നിരക്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ നാലു മടങ്ങ് വേഗമുള്ള ഇന്റര്‍നെറ്റ് സേവനം എല്ലാ ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്കും ലഭ്യമാക്കും. ഒക്ടോബര്‍ ഒന്നിന് രാജ്യമാകെ ഇത് നിലവില്‍വരും. നിലവില്‍ 512 Kbps ആണ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍െറ കുറഞ്ഞ സ്പീഡ്്. ഇത് നാലു മടങ്ങ് വര്‍ധിക്കുമ്പോള്‍ 2 Mbps ആകും.
ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം മെച്ചപ്പെടുത്തുന്നതോടെ സ്വകാര്യ കമ്പനികളും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്‍െറ സ്പീഡ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. ഇതോടെ ഇന്റര്‍നെറ്റ് സേവനരംഗത്ത് കമ്പനികള്‍ തമ്മിലുള്ള മത്സരത്തിനും അതുവഴി താരിഫ് ഇളവിനുമുള്ള സാധ്യത തെളിയുകയാണ്. മാത്രമല്ല, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്‍െറ കുറഞ്ഞ സ്പീഡ് നിലവിലെ 512 Kbps എന്നത് ഉയര്‍ത്തുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ആലോചിക്കുന്നുമുണ്ട്.
അങ്ങനെയെങ്കില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സൗകര്യം കൂടുതല്‍ മെച്ചപ്പെടും. കേന്ദ്രസര്‍ക്കാറിന്‍െറ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇന്റര്‍നെറ്റ് രംഗത്തെ പുതിയ നടപടികളെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
