ഷീന ബോറ: ഇന്ദ്രാണിയുടെ അംഗരക്ഷകന്‍ കസ്റ്റഡിയില്‍
text_fieldsമുംബൈ: ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ അംഗരക്ഷകന്‍ പൊലീസ് കസ്റ്റഡിയില്‍. ഷീനയെ കൊല്ലാന്‍ ഇന്ദ്രാണിയെ അംഗരക്ഷകന്‍ സഹായിച്ചതായാണ് സൂചന. ‘സുഹൃത്തി’നുള്ള ഇന്ദ്രാണിയുടെ സന്ദേശവുമായി കൊല്‍ക്കത്തയിലേക്ക് പോയ അംഗരക്ഷകനെ ശനിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയില്‍ എത്തിച്ച അംഗരക്ഷകനെ ഖാര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യുകയാണ്. ഇയാളെ അറസ്റ്റു ചെയ്തേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച ഇന്ദ്രാണിയുടെയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയില്‍ കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി പൊലീസ് പറഞ്ഞിരുന്നു. അജ്ഞാത മൃതദേഹങ്ങള്‍ വന്നടിയുന്നതില്‍ കുപ്രസിദ്ധി നേടിയ പെന്നിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമം ഷീനയുടെ മൃതദേഹം നശിപ്പിക്കാന്‍ തെരഞ്ഞെടുത്തതിലും പൊലീസ് ദുരൂഹത കണ്ടിരുന്നു.
അതിനിടെ, ഇന്ദ്രാണി മുഖര്‍ജിയെ വര്‍ളിയിലുള്ള വീട്ടിലത്തെിച്ച് പൊലീസ് തെളിവെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും താമസിച്ചിരുന്ന വീട്ടില്‍നിന്ന് കണ്ടത്തെി. 2012 ഏപ്രില്‍ 24ന് ഷീനയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിച്ചുവെച്ച കാര്‍ അടുത്ത ദിവസം പുലര്‍ച്ചെവരെ പീറ്ററുടെ വീടിന്‍െറ ഗാരേജില്‍ സൂക്ഷിച്ചെന്നാണ് ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ മൊഴി. അന്വേഷണത്തിനിടെ ഗാരേജില്‍ നിന്ന് വലിയ പെട്ടി പൊലീസ് കണ്ടത്തെുകയും ചെയ്തിരുന്നു. ഈ പെട്ടി മിഖായേല്‍ ബോറയെ കൊന്ന ശേഷം മൃതദേഹം ഒളിപ്പിക്കാന്‍ വാങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്.
ഷീനയുടെ കൊലപാതക കേസില്‍ ഇന്ദ്രാണി മുഖര്‍ജി കുറ്റം സമ്മതിച്ചതായി പൊലീസ് അവകാശപ്പെട്ടെങ്കിലും ഇന്ദ്രാണിയില്‍നിന്ന് അനുകൂല മൊഴികളുണ്ടായിട്ടില്ളെന്നാണ് വിവരം. ഇന്ദ്രാണിയില്‍ നിന്ന് വിവരങ്ങള്‍ കിട്ടാന്‍ പ്രയാസമാണെന്നാണ് പൊലീസ് റിമാന്‍ഡ് അപേക്ഷക്കിടെ കോടതിയില്‍ പറഞ്ഞത്. ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍നിന്ന് കണ്ടെടുത്ത ഷീനയുടെതെന്ന് കരുതുന്ന എല്ലിന്‍ കഷ്ണങ്ങളുടെയും തലയോട്ടിയുടെയും ഡി.എന്‍.എ പരിശോധനാ ഫലം പൊലീസിന് കിട്ടിയിട്ടില്ല. ഡി.എന്‍.എ പരിശോധനയില്‍ കണ്ടത്തെിയവ ഷീനയുടേതാണെന്ന് തെളിഞ്ഞാലെ കേസിന് നിലനില്‍പുള്ളൂ.
മൂന്നു വര്‍ഷം മുമ്പ് നടന്ന കൊലപാതകം രഹസ്യ വിവരത്തെ തുടര്‍ന്നാണ് വെളിച്ചത്തായതെന്ന് പൊലീസ് അവകാശപ്പെടുന്നു. മുംബൈ പൊലീസ് കമീഷണര്‍ രാകേഷ് മാരിയക്കാണ് രഹസ്യ വിവരം ലഭിച്ചത്. അദ്ദേഹത്തിന്‍െറ മേല്‍നോട്ടത്തിലാണ് ചോദ്യംചെയ്യലും അന്വേഷണവും പുരോഗമിക്കുന്നതും. കമീഷണര്‍ പദവിയിലെ കാലാവധി ഈ മാസം 30ന് അവസാനിക്കും മുമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് മാരിയയുടെ ശ്രമം. അരൂഷി കൊലക്കേസിന്‍െറ വിധി ഷീന ബോറ കൊലക്കേസിന് ഉണ്ടാകില്ളെന്നും തന്‍െറ കാലാവധി തീരും മുമ്പ് കേസന്വേഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഒരു ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
