വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത എം.എല്‍.എക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട്
text_fieldsദിസ്പുര്‍: 14കാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ അസം എം.എല്‍.എക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട്. എ.ഐ.യു.ഡി.എഫ് എം.എല്‍.എ ഗോപിനാഥ് ദാസിനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
ഗുവാഹതിയില്‍ സ്വന്തം കാറില്‍ എം.എല്‍.എ പീഡിപ്പിച്ചെന്നാണ് പരാതി. ആരോപണം വ്യാജമാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും അന്വേഷണത്തില്‍ സത്യം തെളിയുമെന്നും എം.എല്‍.എ പ്രതികരിച്ചു.
ദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടി സ്വന്തം സാധനങ്ങളുമായി വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
പ്രദേശവാസികളും വനിതാ സംഘടനാപ്രതിനിധികളും ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂനിയന്‍ അംഗങ്ങളും എം.എല്‍.എയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബോകോ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. ബോകോ മണ്ഡലത്തില്‍നിന്നാണ് ഗോപിനാഥ് ദാസ് നിയമസഭയിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
