ലളിത് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് എന്തിനെന്ന് ഇന്റര്‍പോള്‍
text_fieldsന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഐ.പി.എല്‍ മുന്‍ കമീഷണര്‍ ലളിത് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് അയക്കേണ്ടതിന്െറ ആവശ്യകത എന്തെന്ന് ഇന്റര്‍പോള്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആരാഞ്ഞു. ആഗസ്റ്റ് 20നാണ് ഇന്റര്‍പോളിന്‍െറ കത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്.
ലളിത് മോദിക്കെതിരെ ലഭ്യമായ തെളിവുകള്‍, കേസിലെ മറ്റു പ്രതികളുടെ വിവരങ്ങള്‍, കുറ്റകൃത്യത്തിന്‍െറ വിശദാംശങ്ങള്‍, കേസന്വേഷണത്തിലുണ്ടായ കാലതാമസം തുടങ്ങിയ വിവരങ്ങളും തേടിയിട്ടുണ്ട്. കുറ്റവാളിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ലുക്കൗട്ട് നോട്ടീസായ റെഡ് കോര്‍ണര്‍ നോട്ടീസ് ലളിത് മോദിക്കെതിരെ പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഇന്റര്‍പോള്‍ തീരുമാനമെടുക്കും.
നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പ് തന്‍െറ ഭാഗം അവതരിപ്പിക്കാന്‍ മോദിക്ക് അവസരം നല്‍കുമെന്ന് സന്ദേശത്തില്‍ ഇന്റര്‍പോള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
