Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസഫര്‍നഗര്‍ കലാപം:...

മുസഫര്‍നഗര്‍ കലാപം: 503 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി

text_fields
bookmark_border
മുസഫര്‍നഗര്‍ കലാപം: 503 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി
cancel

മുസഫര്‍നഗര്‍ (യു.പി): 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 510 കേസുകളില്‍ 503 എണ്ണത്തിലും അന്വേഷണം പൂര്‍ത്തിയായതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ബി.ജെ.പി എം.എല്‍.എ സഞ്ചിത് സിങ് അടക്കമുള്ളവര്‍ക്കെതിരായ ഏഴു കേസുകളിലാണ് അന്വേഷണം പൂര്‍ത്തിയാകാനുള്ളത്. സാമുദായിക സംഘര്‍ഷത്തിനിടയാക്കിയ വിഡിയോ അപ്ലോഡ് ചെയ്തുവെന്നാണ് എം.എല്‍.എക്കെതിരായ കേസ്.
കലാപത്തില്‍ പങ്കുള്ളതായി കണ്ടത്തെിയ 1481 പേരെയാണ് അറസ്റ്റ് ചെയ്തത്. കലാപത്തില്‍ 60 പേര്‍ മരിച്ചു. അതിനിടെ, കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന കമീഷന്‍ ഒക്ടോബര്‍ ആദ്യവാരം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കമീഷന്‍ സെക്രട്ടറി ദാലീപ് കുമാര്‍ അറിയിച്ചു. കമീഷന്‍െറ കാലാവധി ആഗസ്റ്റ് എട്ടില്‍നിന്ന് ഒക്ടോബര്‍ എട്ടിലേക്ക് ഈയിടെ നീട്ടിയിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story