Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുണെ ഫിലിം...

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ ഇടപെടില്ലെന്ന്‌ സുപ്രീംകോടതി

text_fields
bookmark_border
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ ഇടപെടില്ലെന്ന്‌ സുപ്രീംകോടതി
cancel

ന്യൂഡല്‍ഹി: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിസമരത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്ന പൊതുതാല്‍പര്യഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സമരം ഒത്തുതീര്‍ക്കുന്നതില്‍ കേന്ദ്രം ഫലപ്രദമായ നടപടിയെടുക്കുന്നില്ളെന്നാരോപിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ദണ്ഡയാണ് പൊതുതാല്‍പര്യഹരജി നല്‍കിയത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ 82 ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. സംഭവത്തെ രാഷ്ട്രീയവത്കരിച്ച് സങ്കീര്‍ണമാക്കിയിരിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് കാമ്പസില്‍ അക്രമവും വിദ്യാര്‍ഥികളുടെ അറസ്റ്റും നടന്നു. സമരം തീര്‍ക്കേണ്ട ബാധ്യത വാര്‍ത്താവിതരണ മന്ത്രാലയത്തിനാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ ചെയര്‍മാന് നേരിയ പങ്കുമാത്രമാണുള്ളതെന്നും അതുകൊണ്ടുതന്നെ ചെയര്‍മാന്‍ നിയമനം വിഷയമാക്കി വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത് നിര്‍ഭാഗ്യകരമാണെന്നും വിനീത് ദണ്ഡ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story