Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓണ്‍ലൈന്‍...

ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ സംരക്ഷണത്തിന് ഇ-കോമേഴ്സ് നിയമം വേണമെന്ന് പഠനം

text_fields
bookmark_border
ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ സംരക്ഷണത്തിന് ഇ-കോമേഴ്സ് നിയമം വേണമെന്ന് പഠനം
cancel

അഹ്മദാബാദ്: രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക ഇ-കോമേഴ്സ് നിയമം വേണമെന്ന് അഹ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍െറ പഠനം. മറ്റ് പല രാജ്യങ്ങളിലും ഇത്തരത്തില്‍ ഇ-കോമേഴ്സ് നിയമം ഉണ്ടെന്ന് പഠനം പറയുന്നു. യൂറോപ്യന്‍ യൂനിയന്‍ നേരത്തേ ഇത്തരം നിയമം കൊണ്ടുവന്നിരുന്നു.
ഉപഭോക്തൃ സംരക്ഷണ ചട്ടം (വിദൂര വില്‍പന) 2002ലൂടെ ബ്രിട്ടനാണ് ഇത് ആദ്യം നടപ്പാക്കിയത്. ഇന്ത്യയില്‍ ഇ-കോമേഴ്സ് രംഗത്ത് ഉപഭോക്താക്കള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ‘കണ്‍സ്യൂമര്‍ റൈറ്റ്സ് ഇന്‍ ദ ന്യൂ ഇക്കോണമി: അമെന്‍ഡിങ് ദ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 1986’ എന്ന പ്രഫ. അഖിലേഷ് പഥക്കിന്‍െറ പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. വാങ്ങുന്നയാളും വില്‍ക്കുന്നയാളും വിദൂരത്തിലാണ് എന്നത് നിരവധി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഉല്‍പന്നം പരിശോധിക്കാന്‍ സാധിക്കാത്തതിനു പുറമേ കാര്‍ഡുപയോഗിച്ചുള്ള പണം ഇടപാടുകളില്‍ തട്ടിപ്പിനും ഇത് വഴിവെക്കുന്നുണ്ട്.
ഉപഭോക്തൃകാര്യ മന്ത്രാലയം നേരത്തേ ഉപഭോക്തൃ സംരക്ഷണ ബില്‍ 2015 എന്ന പേരില്‍ പുതിയ സാചര്യങ്ങള്‍ക്കനുസരിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു.
വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ നടപടിക്ക് അധികാരമുള്ള ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സ്ഥാപിക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story