ഒൗറംഗസീബ് റോഡിന്‍െറ പേരുമാറ്റത്തിനെതിരെ ചരിത്രകാരന്മാര്‍
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒൗറംഗസീബ് റോഡിന്‍െറ പുനര്‍നാമകരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ചരിത്രകാരന്മാരും ബുദ്ധിജീവികളും.
ചരിത്രാവബോധമില്ലാതെ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ മുന്നറിയിപ്പ് നല്‍കി. ചരിത്രത്തെ വികലമായി ചിത്രീകരിക്കുന്നതിന്‍െറ തിക്തഫലമാണ് നാമിപ്പോള്‍ അനുഭവിക്കുന്നതെന്ന് ചരിത്രകാരനായ നാരായണി ഗുപ്ത പറഞ്ഞു. അക്ബര്‍, ഷാജഹാന്‍ എന്നിവരുള്‍പ്പെടുന്ന മുഗള്‍ ചക്രവര്‍ത്തിമാരില്‍ പ്രമുഖനായിരുന്നു ഒൗറംഗസീബ്.
ബ്രിട്ടീഷ് ഭരണകാലത്ത് ഭരണസിരാകേന്ദ്രമായ ഡല്‍ഹി പുന$സൃഷ്ടിച്ചപ്പോഴാണ് റോഡിന് ഒൗറംഗസീബിന്‍െറ പേരിട്ടത്. അശോക റോഡ്, ഫിറോസ് ഷാ റോഡ് തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ റോഡുകള്‍ക്കിട്ടതും ബ്രിട്ടീഷ് ഭരണാധികാരികളാണ്. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോട് യഥാര്‍ഥ ആദരവുണ്ടെങ്കില്‍ കുട്ടികള്‍ക്ക് വേണ്ടി ശാസ്ത്ര മ്യൂസിയമാണ് നിര്‍മിക്കേണ്ടത്. അല്ലാതെ ചരിത്രപരമായ അടയാളങ്ങളായ റോഡുകളുടെ പേര് മാറ്റുകയല്ല വേണ്ടതെന്നും ഗുപ്ത പറഞ്ഞു.
മഹാത്മ ഗാന്ധിയുടെയും നെഹ്റുവിന്‍െറയും മരണശേഷവും അന്നത്തെ സര്‍ക്കാറുകള്‍ ഇത്തരത്തില്‍ റോഡുകളുടെ പേരുകള്‍ മാറ്റിയിട്ടുണ്ടെന്ന് സാഹിത്യകാരന്‍ ആര്‍.വി. സ്മിത്ത് പറഞ്ഞു. ഡ്രമണ്ട് റോഡിനെയാണ് മഹാത്മ ഗാന്ധി റോഡാക്കി പുനര്‍നാമകരണം ചെയ്തത്. പിന്നീട് വന്നവര്‍ കിങ്സ്വേ റോഡിനെ രജ്പത് എന്നാക്കി. ക്വീന്‍സ്വേയെ ജനപഥ് എന്നും ഹാര്‍ഡിന്‍ജെയെ തിലക് മാര്‍ഗ് എന്നും പുനര്‍നാമകരണം ചെയ്യുകയായിരുന്നു.
ഇതിലൂടെ ചരിത്രത്തെ നശിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത് തുടരുന്നത് അപകടകരമായ സ്ഥിതിവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഒൗറംഗസീബ് റോഡിന് എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പേരിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് പ്രമുഖ ശില്‍പി എ.ജി.കെ. മേനോന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
