ആര്‍.എസ്.എസ് പ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നുവെന്ന് മോദി
text_fieldsന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയം സേവക് (ആര്‍.എസ്.എസ്) പ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി ഏകോപനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. സംഘ് പ്രവര്‍ത്തകനെന്ന നിലയില്‍ രാജ്യത്തെ ഏറ്റവും താഴെ തട്ടിലുള്ളവരിലേക്കും ഭരണനേട്ടങ്ങള്‍ എത്തിക്കുകയെന്നതാണ് തന്‍െറ ലക്ഷ്യം.15 മാസത്തെ ഭരണത്തില്‍നിന്ന് രാജ്യത്തെ സ്വയം പര്യാപ്തതയിലത്തെിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്.
ഇതിന് ആര്‍.എസ്.എസിന്‍െറയും പോഷക സംഘടനളുടെയും സഹായം ആവശ്യമാണ്. സാമ്പത്തികവും സുരക്ഷിതവുമായ കാര്യത്തില്‍ പരാശ്രയമില്ലാതെ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. എക്കാലവും ഇറക്കുമതിയെ ആശ്രയിക്കാനാവില്ല. അതിലേക്കുള്ള പ്രയാണത്തിലാണ് സര്‍ക്കാറെന്നും മോദി വിശദീകരിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, മനോഹര്‍ പരീകര്‍, വെങ്കയ്യ നായിഡു, ആനന്ദ് കുമാര്‍ തുടങ്ങിയവരും തങ്ങളുടെ വകുപ്പുകളുടെ പ്രവര്‍ത്തനം യോഗത്തില്‍ വിശ
ദീകരിച്ചു.
കേന്ദ്ര സര്‍ക്കാറിനെ ആര്‍.എസ്.എസാണ് നിയന്ത്രിക്കുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമ്മേളനശേഷം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ആര്‍.എസ്.എസ്. സമ്മേളനത്തില്‍ പങ്കെടുത്തതിലൂടെ കേന്ദ്ര മന്ത്രിമാര്‍ രഹസ്യമായ ഒരു പ്രതിജ്ഞയും ലംഘിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
