പാകിസ്താന്‍ സഹോദരങ്ങള്‍; ബന്ധം മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കണം -ആര്‍.എസ്.എസ്
text_fieldsന്യൂഡല്‍ഹി: പാകിസ്താന്‍ ഇന്ത്യയുടെ സഹോദരങ്ങളാണെന്നും അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും മോദി സര്‍ക്കാറിനോട് ആര്‍.എസ്.എസ് നിര്‍ദേശം. ഒരു ശരീരത്തില്‍നിന്ന് രൂപപ്പെട്ടതാണ് പാകിസ്താനും മറ്റ് അയല്‍രാജ്യങ്ങളും.കുടുംബത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഒരാള്‍ ബന്ധം സുദൃഢമാക്കാന്‍ മുന്നോട്ടുവരണം. ആ നിലക്ക് അവരുമായി നല്ല സൗഹൃദബന്ധം സ്ഥാപിക്കാന്‍ സര്‍ക്കാറിന് കഴിയണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങളും അര്‍പ്പണബോധവും അംഗീകരിക്കുന്നുവെന്നും ആര്‍.എസ്.എസ് ജോയന്‍റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസാബലെ വ്യക്തമാക്കി.
പാകിസ്താനുമായുള്ള ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണ്. ഭാരതത്തില്‍ കൗരവരും പാണ്ഡവരും സഹോദരങ്ങളായിരുന്നുവെന്നും എന്നാല്‍, ധര്‍മം നടപ്പാക്കാനാണ് പ്രയത്നിക്കേണ്ടതെന്നും ഹൊസാബലെ പറഞ്ഞു. ആര്‍.എസ്.എസ് നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.
രാജ്യത്തെ പൗരന്മാര്‍ എന്ന നിലക്ക് മന്ത്രിമാരോട് അവര്‍ ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് ചോദിക്കാനുള്ള അവകാശമുണ്ട്. കാരണം, അവരും സ്വയം സേവക് പ്രവര്‍ത്തകരാണെന്ന് ഹൊസാബലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
