സംഘ്–സര്‍ക്കാര്‍ ഉന്നത യോഗം ഇന്നു തീരും
text_fieldsമോഹന്‍ ഭാഗവത് സര്‍ക്കാറിന്‍െറ മുതലാളിയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം വിലയിരുത്താനും നയപരമായ കാര്യങ്ങളില്‍ നിര്‍ദേശം നല്‍കാനും ഡല്‍ഹിയില്‍ വിളിച്ച സംഘ്പരിവാറിന്‍െറ ഉന്നത പ്രതിനിധി യോഗം വെള്ളിയാഴ്ച സമാപിക്കും. ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രിമാര്‍ പ്രതിനിധികള്‍ക്കു മുന്നില്‍ വ്യാഴാഴ്ചയും വിശദീകരണം നല്കി. സമാപന ദിവസമായ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ആര്.എസ്.എസ് ഏറ്റവുമധികം ശ്രദ്ധയൂന്നുന്ന വിദ്യാഭ്യാസ-സാംസ്കാരിക മേഖലയെക്കുറിച്ചായിരുന്നു വ്യാഴാഴ്ച മുഖ്യ വിലയിരുത്തല്‍. മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി യോഗത്തിലത്തെി വകുപ്പിന്‍െറ പ്രവര്‍ത്തനരീതികളും ഭാവിപദ്ധതികളും വിശദീകരിച്ചു. ആരോഗ്യമേഖലയില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് മന്ത്രി ജെ.പി. നദ്ദയും വിശദീകരിച്ചു. അതിനിടെ, മന്ത്രിമാര്‍ ആര്.എസ്.എസ് നേതാക്കള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തിറങ്ങി. മോദി പ്രധാനമന്ത്രിയായിരിക്കാം, പക്ഷേ മോഹന്‍ ഭാഗവത് ആണ് സര്‍ക്കാറിന്‍െറ യഥാര്‍ഥ യജമാനനെന്ന് പാര്‍ട്ടി വക്താവ് മനീഷ് തിവാരി പരിഹസിച്ചു. വന്‍കിട മുതലാളിമാരുടെയും ആര്.എസ്.എസിന്‍െറയും കൈയിലെ പാവയാണ് സര്‍ക്കാര്‍. സാമൂഹിക-വിദ്യാഭ്യാസ കാര്യങ്ങളുടെ ചരട് ആര്.എസ്.എസ് നിയന്ത്രിക്കുമ്പോള്‍ സാമ്പത്തിക-വാണിജ്യ കാര്യങ്ങള്‍ കോര്‍പറേറ്റുകളാണ് തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
