യു.എ.ഇ വിദേശകാര്യ മന്ത്രിക്ക് ഡല്‍ഹിയില്‍ ഊഷ്മള സ്വീകരണം
text_fieldsന്യൂഡല്‍ഹി: പരസ്പരബന്ധം മെച്ചപ്പെടുത്താനുള്ള വിപുലചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലത്തെിയ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന് ഊഷ്മള സ്വീകരണം.
വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം പാലം വ്യോമസേന വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് ഇന്ത്യ-യു.എ.ഇ സംയുക്ത കമീഷന്‍ യോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യ സഹമന്ത്രി റീം ഇബ്രാഹീം അല്‍ഹാഷിമി അടക്കം ഭരണനേതൃത്വത്തിലെ ഉന്നതരും യോഗത്തിനത്തെിയിരുന്നു. സഹകരണം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായ യോഗത്തില്‍ ഉന്നത വിദ്യാഭ്യാസമേഖല ഉള്‍പ്പെടെ നാലു ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചു. ഇന്ത്യ-യു.എ.ഇ ബിസിനസ് കൗണ്‍സിലിന്‍െറ ഉദ്ഘാടനവും ഇതിനൊപ്പം നടന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായും യു.എ.ഇ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി.
സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യവസായികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഇന്ത്യ-യു.എ.ഇ വ്യവസായിസംഗമം സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആല്‍നഹ്യാനും ഉന്നതതല പ്രതിനിധിസംഘവും മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
