മുത്തലാഖില്‍ തിരുത്തില്ളെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
text_fieldsലഖ്നോ: മുത്തലാഖ് വിഷയത്തില്‍ നിലവിലെ നിയമത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ളെന്ന് ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാന അബ്ദുല്‍ റഹീം ഖുറൈശി. മുസ്ലിം സ്ത്രീയുടെ വിവാഹമോചന നടപടി പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തെ കാലാവധി നല്‍കണമെന്ന ചില മതനേതാക്കളുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഖുര്‍ആനും പ്രവാചകചര്യയും അനുസരിച്ച് ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലുന്നത് (മുത്തലാഖ്) കുറ്റകരമാണെങ്കിലും ഒരാള്‍ അങ്ങനെ ചെയ്താല്‍ വിവാഹമോചനം സാധുവാകുമെന്ന നിയമത്തില്‍ മാറ്റം വരുത്തില്ളെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തലാഖും ഒന്നിച്ചുചൊല്ലിയാല്‍ ഒറ്റത്തവണത്തേത് മാത്രമായി പരിഗണിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ട് ഓള് ഇന്ത്യ സുന്നി ഉലമ കൗണ്‍സില്‍, ദയൂബന്ത്, ബറേല്‍വി പണ്ഡിതന്മാര് വ്യക്തിനിയമ ബോര്‍ഡിന് കത്തെഴുതിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അബ്ദുല്‍ റഹീം ഖുറൈശി. ഇങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ളെന്നും ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന കാര്യങ്ങളില്‍ എന്തു സംഭവിക്കുന്നു എന്നതല്ല ഖുര്‍ആനും പ്രവാചകചര്യയുമാണ് തങ്ങള്‍ നോക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുത്തലാഖ് ചൊല്ലുന്നവര്‍ക്കെതിരെ പിഴശിക്ഷ നല്കാന് കഴിയുമോ എന്നാരാഞ്ഞ് വിവിധ പണ്ഡിതന്മാര്ക്ക് കഴിഞ്ഞയാഴ്ച മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ചോദ്യാവലി അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.